രാമപുരം മാര്‍ ആഗസ്തീനോസ് കോളജില്‍ നടത്തിയ കേരളപ്പിറവി ദിനാഘോഷത്തില്‍ ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ച ചടങ്ങില്‍ കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കു
രാമപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായി നിസ്വാര്‍ഥ സേവനം നടത്തുന്ന ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ച് രാമപുരം മാര്‍ ആഗസ്തീനോസ് കോളജ്.
മാലിന്യമുക്ത കേരളം എന്ന മഹത്തായ ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മാലിന്യശേഖരണത്തിലും സംസ്കരണത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മസേനാംഗങ്ങളുടെ സേവനങ്ങളെ പൊതുസമൂഹത്തിന് മുന്നില്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കോളജ് ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുംവേണ്ടി നിശബ്ദമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ കര്‍മയോഗികളെ തിരിച്ചറിയാനും ആദരിക്കാനുമുള്ള അവസരം കൂടിയാണെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ കോളജ് സമൂഹത്തിന് നല്‍കിയത്.
മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് ജോസഫ്, ജോബിന് പി. മാത്യു, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, ഹരിതകര്‍മസേനാ പ്രതിനിധി രാജി സുനില്‍, സ്റ്റാഫ് കോ-ഓർഡിനേറ്റര്‍മാരായ സുനില്‍ കെ. ജോസഫ്, ഷീബ തോമസ്, കോളജ് യൂണിയന് ചെയര്മാന് അല്‍ഫോന്‍സ് ബിനോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags :