x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി


Published: March 18, 2026 08:27 AM IST | Updated: March 18, 2026 08:27 AM IST

പു​ൽ​പ്പ​ള്ളി: നി​യ​മ​വി​രു​ദ്ധ​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​രി​ങ്ക​ൽ ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പ​റു​ദീ​സ​ക്ക​വ​ല ക്വാ​റി വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി.

ക്വാ​റി​യു​ടെ 50 മീ​റ്റ​റി​നു​ള്ളി​ൽ മൂ​ന്ന് വീ​ടു​ക​ളു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും നി​യ​മ​വി​രു​ദ്ധ​മാ​യി ക്വാ​റി​ക്ക് പ്ര​വ​ർ​ത്ത​ന അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ സ്കൂ​ൾ പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളു​മ​ട​ക്കം നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ക്വാ​റി മാ​ഫി​യ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി സ​ഹാ​യം ചെ​യ്തു ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ​ര​ൾ​ച്ച​യും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് ക്വാ​റി അ​നു​വ​ദി​ക്കാ​നു​ള്ള നീ​ക്കം ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ചെ​റു​ത്ത് തോ​ൽ​പി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ​ക്കും നി​യ​മ​പോ​രാ​ട്ട​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

എ​ച്ച്ആ​ർ​പി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ണ്‍ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മാ​ര​ൻ പൊ​യ്ക്കാ​ട്ടി​ൽ, രാ​ജ​ൻ പാ​റ​ക്ക​ൽ, ലി​യോ കൊ​ല്ല​വേ​ലി​ൽ, ചാ​ൾ​സ് കി​ഴ​ക്കേ​ഭാ​ഗ​ത്ത്, നി​ഷ വി​നോ​ദ്, സ​ജി പ​ട​നി​ല​ത്ത്, അ​നൂ​പ് ഇ​ള​യ​ച്ഛാ​നി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham March to the Panchayat office

Recent News

Corehub Up