തേർത്തല്ലി: തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് 2025 - 26 വർഷത്തെ വാർഷികപദ്ധതിയിലുൾപ്പെടുത്തി നവീകരിക്കുന്ന മൗവ്വത്താനി വനിതാഖാദി കേന്ദ്രത്തിന്റെ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വത്സമ്മ വാണിശേരി, മെമ്പര്‍മാരായ ലൂസി സാബു, ഐസക് മുണ്ടിയാനി, ലിജി മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.എം. മോഹനന്, കെ.വി. ദാമോദരൻ, ഐ.സി. ത്രേസ്യാമ്മ, സ്വപ്ന അനില്‍ എന്നിവർ പ്രസംഗിച്ചു.
Tags : Mauwatani Nattuvishesham District news