വൈത്തിരി: പിണങ്ങോട് സ്വദേശികളായ പനംതറ പി. അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വി.വി. സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രിയോടെ പൊഴുതന ചാത്തോത്ത് കാർ നിയന്ത്രണംവിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെഎൽ 17 എഫ് 8315 നന്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ പ്ലാറ്റ്ഫോമിൽ സിപ് ലോക്ക് കവറുകളിലായി 1.07 ഗ്രാം എംഡിഎംഎ യും 0.84 ഗ്രാം കഞ്ചാവും കണ്ടെത്തിയത്.
വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ സി.കെ. ലയമോൾ, ലാൻസി ദാസ്, എസ്സിപിഒ ഷാജഹാൻ, സിപിഒ ആഷിഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Tags : nattu vishesham MDMA and cannabis found in car involved