എംഡിഎംഎയുമായി പിടിയിലായവർ.
ചങ്ങരംകുളം: ഓപറേഷൻ തൂഫാനോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിൽ ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ രണ്ട് പേർ അറസ്റ്റിൽ. പൊന്നാനി 66 ഉന്നതിയിലെ പടിഞ്ഞാറെ വളപ്പിൽ അൻസാർ (32), അച്ചി വീട്ടിൽ അൻസാർ (30) എന്നിവരെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ ചെരുപ്പ് കട കേന്ദ്രീകരിച്ചു ലഹരി വിൽപ്പന നടക്കുന്നതായുള്ള സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കടയിൽ സിഗററ്റ് കവറിൽ ഒളിപ്പിച്ച നിലയിൽ 75 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നേരത്തേ ലഹരി വിൽപ്പനയെ കുറിച്ച് പോലീസിന് വിവരം നൽകിയതിന് വീട് കയറി ആക്രമിച്ച കേസിലും വധ ശ്രമ കേസുകളിലും പ്രതികളാണ് ഇവർ.
മുന്‍പ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച ശേഷം പുറത്തിറങ്ങി വീണ്ടും ലഹരിക്കടത്തിൽ ഏർപ്പെടുകയായിരുന്നു.
പൊന്നാനി എസ്ഐമാരായ ഷീബു, അനന്തലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടിജിൻ, പ്രസൂണ്‍, നിഖിൽ, സജിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൊന്നാനി കോടതി യിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham District News