x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

വെബ് ഡെസ്ക്
Published: October 12, 2026 10:15 PM IST | Updated: October 12, 2026 10:15 PM IST

മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം

ഇ​ടു​ക്കി: മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ള്‍ ജി​ന്നി നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി.​ ഉ​സ്മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ. ​കെ.​ആ​ര്‍.​വി​ദ്യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ ഡോ.​ ശ​ര​ത് ജി. ​റാ​വു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തീം ​പ്ര​കാ​ശ​നം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​ക്ക് കൈ​മാ​റി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​സി​ബി ജോ​ര്‍​ജ് ദി​നാ​ച​ര​ണ സ​ന്ദേ​ശം ന​ല്‍​കി. തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ.​വി.​ ര​ഞ്ജി​നി, ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളജി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​രാംകു​മാ​ര്‍, ഗ​വ.​ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​മ​ഞ്ജു മാ​നു​വ​ല്‍, ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് ടി.​കെ.​ ഷി​ജു, ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ൻഡ് മീ​ഡി​യ ഓ​ഫി​സ​ര്‍ വി.​ആ​ര്‍.​ ഷൈ​ലാ​ഭാ​യി, വാ​ഴ​ത്തോ​പ്പ് കു​ടും​ബാ​രോ​ഗ്യകേ​ന്ദ്രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ബി തോ​മ​സ്, ആ​രോ​ഗ്യ കേ​ര​ളം ജൂ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ജി​ജി​ല്‍ മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാപ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍എ​ച്ച്​എം ജീ​വ​ന​ക്കാ​ര്‍, ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍, ഗ​വ.​ എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​ ഗ​വ.​ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ലാ​ഷ് മോ​ബ് അ​വ​ത​രി​പ്പി​ച്ചു. മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്കര​ണ പോ​സ്റ്റ​റും പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യി​ലെ സൈ​ക്യാ​ട്രി​സ്റ്റ് ഡോ. ​ബ​ബി​ന്‍ ജെ. ​തു​റ​യ്ക്ക​ല്‍ സേ​വ​നാ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വച്ചു. ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് ഡി​പി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​മാ​യി ബോ​ധ​വ​ത്കര​ണ ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഒ​രാ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന മാ​ന​സി​കാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കും. സ്‌​കൂ​ള്‍, കോ​ളജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ മാ​ന​സി​കാ​രോ​ഗ്യ അ​വ​ബോ​ധം വ​ര്‍​ധി​പ്പി​ക്കു​ക, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ കു​റ​യ്ക്കു​ക, ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് സ​ഹാ​യം തേ​ടു​ന്ന​തി​നു​ള്ള മ​നോ​ഭാ​വം വ​ള​ര്‍​ത്തു​ക എ​ന്നി​വ​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം.​

കാ​മ്പ​യി​നു മു​ന്നോ​ടി​യാ​യി ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ഡോ.​ വി.​ ര​ഞ്ജി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍​മാ​ര്‍, ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, ആ​ര്‍​ബി​എ​സ്‌​കെ ന​ഴ്‌​സു​മാ​ര്‍, അ​ഡോ​ള​സ​ന്‍റ് സ്‌​കൂ​ള്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു.

വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫിസ​ര്‍ അ​റി​യി​ച്ചു.

Tags : Mental Health Da NattuVishasham DistrictNews

Recent News

Corehub Up