ചാലക്കുടി: മർച്ചന്റ്സ് അസോസിയേഷൻ വനിതാവിംഗ് പൊതുയോഗം നടത്തി. വനിതാ പ്രസിഡന്റ് സിന്ധു ബാബു അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാവിംഗ് ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷറുമായ ഷൈനാ ജോർജ് ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായിരുന്നു. 2026 - 28 വർഷത്തേക്കുള്ള വനിതാ വിംഗിന്റെ ഭാരവാഹികളായി സിന്ധു ബാബു - പ്രസിഡന്റ്്, ഷൈന ജോർജ്, മിനി രാജു - വൈസ് പ്രസിഡന്റുമാർ, ഷാജി ആന്റോ - ജനറൽ സെക്രട്ടറി, സ്മൈജ സന്തോഷ്, മോളി ജോഷി - ജോയിന്റ് സെക്രട്ടറിമാർ , സിനി സന്തോഷ് - ട്രഷറർ, എന്നിവരെ തെരഞ്ഞെടുത്തു.
നിയോജകമണ്ഡലം ചെയർമാൻ പി.വി. ഫ്രാൻസിസ് , കൺവീനർ ശശിധരൻ, ട്രഷറർ സി. വിനോദ്, ബിനു മഞ്ഞളി, ഷൈജു പുത്തൻപുരയ്ക്കൽ, ചന്ദ്രൻ കൊളത്താപ്പിള്ളി, റെയ്സൺ ആലുക്ക, ആന്റോ മേനാച്ചേരി എന്നിവർ പ്രസംഗിച്ചു. മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുത്ത റെയ് സൺ ആലുക്കയെയും എസ് എച്ച് കോളജിൽ പ്രഫസർ ഓഫ് പ്രാക്ടീസ് ആയി തെരഞ്ഞെ ടുത്ത ഷൈന ജോർജിനെയും പൊന്നാടയണിയിച്ച് ആദരിച്ചു.