പഴയന്നൂർ: ഉമ്മൻ ചാണ്ടി വെൽഫയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും പഞ്ചായത്തിലെ കലാകായിക പ്രതിഭകൾക്കും മെറിറ്റ് അവാർഡ് 2026 വിതരണം നടന്നു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമല അധ്യക്ഷതവഹിച്ചു. ഡോ. മറിയം ഉമ്മൻ ഉദ്ഘാടനവും അവാർഡ് വിതരണവുംനടത്തി. സുനിൽകുമാർ അമ്പാടി, പി.ഐ. ഷാനവാസ്, പി.കെ. മുരളീധരൻ, ശിവൻ വീട്ടിക്കുന്ന്, ശ്രീകുമാർ എളനാട് എന്നിവർ പ്രസംഗിച്ചു.