x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഴു​വേ​ലി സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​വ​ര്‍​ച്ച: അ​ഞ്ചു പ്ര​തി​ക​ള്‍​ക്ക് ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: September 25, 2026 12:29 AM IST | Updated: September 25, 2026 12:29 AM IST

ബാ​ങ്ക് ക​വ​ര്‍​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി വി​നു കോ​ട​തി​യി​ല്‍.

പ​ത്ത​നം​തി​ട്ട: മെ​ഴു​വേ​ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക​വ​ര്‍​ച്ചാ കേ​സി​ല്‍ അ​ഞ്ച് പ്ര​തി​ക​ള്‍​ക്ക് കോ​ട​തി ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ര​ണ്ടു​വ​ര്‍​ഷ​വും ഏ​ഴു​മാ​സ​വും ക​ഠി​ന​ത​ട​വും 7,10,000 രൂ​പ പി​ഴ​യു​മാ​ണ് പ്ര​തി​ക​ള്‍​ക്ക് ന​ല്‍​കി​യി​രി​ക്കു​ന്ന ശി​ക്ഷ. 2011ല്‍ ​ന​ട​ന്ന് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഈ ​കേ​സി​ല്‍ 15 വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.
കേ​സി​ലെ ഒ​ന്നും ര​ണ്ടും നാ​ലും അ​ഞ്ചും ഏ​ഴും പ്ര​തി​ക​ളെ​യാ​ണ് പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷ്യല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഒ​ന്നാം പ്ര​തി​യും ക​വ​ര്‍​ച്ച​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​നു​മാ​യി​രു​ന്ന മെ​ഴു​വേ​ലി സ്വ​ദേ​ശി ആ​ല​ക്കോ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി​നു, ര​ണ്ടാം പ്ര​തി ഓ​മ​ല്ലൂ​ര്‍ വി​ല്ലേ​ജി​ല്‍ വാ​ഴ​മു​ട്ടം പു​ന്ത​ല പു​ത്ത​ന്‍​വീ​ട്ടി​ല്‍ സു​രേ​ഷ് കു​മാ​ര്‍, നാ​ലാം പ്ര​തി എ​ട​ത്വ വി​ല്ലേ​ജി​ല്‍ ആ​ന​പ്പ​റ​മ്പാ​ല്‍ തെ​ക്കും​മു​റി നേ​ത്യാ​ര്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സു​ധീ​ഷ്, അ​ഞ്ചാം പ്ര​തി ത​ല​വ​ടി വി​ല്ലേ​ജി​ല്‍ ചൂ​ട്ടു​മാ​ലി പു​ത്ത​ന്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഗി​രീ​ഷ് എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വ​ര്‍​ഷ​വും 11 മാ​സ​വും ക​ഠി​ന​ത​ട​വ് വി​ധി​ച്ചു. ഏ​ഴാം പ്ര​തി​യാ​യ താ​മ​ര​ക്കു​ളം വി​ല്ലേ​ജി​ല്‍ പാ​ണ്ട​ശേ​രി​യി​ല്‍ ബി​ജു രാ​മ​കൃ​ഷ്ണ​ന് ഒ​ന്ന​ര വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. കേ​സി​ലെ മൂ​ന്നാം പ്ര​തി ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ ആ​റ്, എ​ട്ട് പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെ​വി​ട്ടു.

ബാ​ങ്കി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന മെ​ഴു​വേ​ലി സ്വ​ദേ​ശി​യാ​യ വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 2011 ഓ​ഗ​സ്റ്റ് മാ​സം 20 , 21 തീ​യ​തി​ക​ളി​ലാ​ണ് ബാ​ങ്കി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. മെ​ഴു​വേ​ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ക്ലി​പ്തം ന​മ്പ​ര്‍ 2570 ഉ​ള്ള​ന്നൂ​ര്‍ ഹെ​ഡ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ കി​ഴ​ക്കു​വ​ശ​ത്തു​ള്ള ജ​ന​ല്‍ പാ​ളി​ക​ളു​ടെ അ​ഴി​ക​ള്‍ ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി ബാ​ങ്കി​നു​ള്ളി​ല്‍ ക​ട​ക്കു​ക​യും ബാ​ങ്കി​ന്‍റെ സ്‌​ട്രോം​ഗ് റൂ​മി​ന്‍റെ വാ​തി​ലും ഗ്യാ​സ് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു മാ​റ്റി സ്‌​ട്രോം​ഗ് റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 4,19,000 രൂ​പ​യു​ടെ ക​റ​ന്‍​സി നോ​ട്ടു​ക​ളും ഉ​ദ്ദേ​ശം 562.5 പ​വ​ന്‍ തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ മു​ത​ലു​ക​ള്‍ മോ​ഷ്ടി​ച്ച് ക​ട​ക്കു​ക​യായി​രു​ന്നു.

നി​ല​വി​ലെ പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ എ​സ്പി​യും അ​ന്ന​ത്തെ പ​ന്ത​ളം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്‌​ട​റും ആ​യി​രു​ന്ന ആ​ര്‍. ജ​യ​രാ​ജാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് പ​ന്ത​ളം സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്‌​ട​ര്‍ ആ​യി ചാ​ര്‍​ജെ​ടു​ത്ത നി​ല​വി​ലെ ഡി​വൈ​എ​സ്പി ന​ന്ദ​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി പ്ര​തി​ക​ള്‍​ക്കെ​തി​രേ കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി ആ​യി​രു​ന്ന അ​നി​ല്‍​ദാ​സ് ആ​യി​രു​ന്നു അ​ന്വേ​ഷ​ണം മേ​ല്‍​നോ​ട്ടം വ​ഹി​ച്ച​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നാ​യി​രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​ജി സാ​മു​വ​ല്‍, പ്ര​സ​ന്ന​ന്‍​പി​ള്ള, സ​ന്തോ​ഷ്, വി​നോ​ദ് എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു വ​ഹി​ച്ചു.

കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ ര​ഞ്ജീം ഇ​സ്മാ​യി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. അ​നു​രാ​ജ് വി​ചാ​ര​ണ​യി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സ​ഹാ​യി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

ബാ​ങ്കി​ല്‍ നി​ന്ന് ക​വ​ര്‍​ന്നെ​ടു​ത്ത സ്വ​ര്‍​ണ​ത്തി​ല്‍ നാ​ല് കി​ലോ​യോ​ളം സ്വ​ര്‍​ണ​വും, ക​വ​ര്‍​ന്നെ​ടു​ത്ത പ​ണ​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും പ്ര​തി​ക​ളി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ക്കാ​നാ​യ​തും അ​ന്വേ​ഷ​ണ​മി​ക​വാ​യി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up