x
ad
Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്‌​ക​നെ കാ​ണാ​താ​യി

വെബ് ഡെസ്ക്
Published: August 24, 2026 12:15 AM IST | Updated: August 24, 2026 12:15 AM IST

ച​ന്ദ്ര​ന്‍

പു​ല്‍​പ്പ​ള്ളി: ക​ബ​നി ന​ദി​യി​ല്‍ കൊ​ട്ട​ത്തോ​ണി മ​റി​ഞ്ഞ് മ​ധ്യ​വ​യ​സ്‌​ക​നെ കാ​ണാ​താ​യ. വെ​ട്ട​ത്തൂ​ര്‍ ഉ​ന്ന​തി​യി​ലെ ച​ന്ദ്ര​ന്‍ (50)നെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ വെ​ട്ട​ത്തൂ​ര്‍ ഉ​ന്ന​തി​ക്ക് സ​മീ​പ​മു​ള്ള ക​ബ​നി പു​ഴ​യി​ല്‍ കാ​ണാ​താ​യ​ത്. ഉ​ന്ന​ത​യി​ലു​ള്ള​വ​ര്‍ കൊ​ട്ട​തോ​ണി മ​റി​യു​ന്ന​ത് ദൂ​രെ നി​ന്നും ക​ണ്ടി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും അ​ഗ്നി​ര​ക്ഷാ​സേ​ന​യും തെ​ര​ച്ചി​ല്‍ ന​ട​ത്തി. ഉ​ള്‍​വ​ന​ത്തി​ലാ​ണ് ഉ​ന്ന​തി. അ​പ​ക​ട​മു​ണ്ടാ​യ​ത് ഉ​ള്‍​വ​ന​ത്തി​നോ​ട് ചേ​ര്‍​ന്ന ക​ബ​നി പു​ഴ​യി​ലാ​ണ്. ഇ​വി​ടേ​ക്ക് ഗ​താ​ഗ​ത​വും ഏ​റെ ദു​ഷ്‌​ക​ര​മാ​ണ്. അ​തി​നാ​ല്‍ വൈ​കി​യാ​ണ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​ത്. പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള​തി​നാ​ല്‍ തെ​ര​ച്ചി​ലും ഏ​റെ ദു​ഷ്‌​ക​ര​മാ​ണ്. കു​ടു​ത​ല്‍ മു​ങ്ങ​ല്‍ വി​ദ്ഗ​ധ​ര്‍ ഉ​ള്‍​പ്പ​ടെ​യെ​ത്തി ഏ​റെ വൈ​കി​യും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Tags : man missing NattuVishasham DistrictNews

Recent News

Corehub Up