കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസില്‍ നടന്ന മില്ലറ്റ് ഭക്ഷ്യപ്രദര്ശനത്തില് നിന്ന്.
കടനാട്: പോഷകസമൃദ്ധിയുടെ പുത്തന്‍പാഠം. മില്ലറ്റ് ഭക്ഷ്യപ്രദര്ശനവുമായി കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും പരമ്പരാഗത ധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി കടനാട് സെന്റ്. സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മില്ലറ്റ് ഭക്ഷ്യപ്രദര്‍ശനം സംഘടിപ്പിച്ചു. റാഗി, ചാമ, തിന, ചോളം തുടങ്ങിയ വിവിധയിനം മില്ലറ്റുകള് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി.
നാരുകള്‍, ധാതുക്കള്‍ തുടങ്ങിയ പോഷകഘടകങ്ങളാല്‍ സമ്പന്നമായ മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അറിവ് പകരാന്‍ പരിപാടിയിലൂടെ സാധിച്ചു. ഹെഡ്മാസ്റ്റര് അജി വി. ജെ,അധ്യാപകരായ ഫാ. നോബിള്‍ പോളച്ചിറകുന്നുംപുറം, സിസ്റ്റര്‍ ആല്ഫിൻ, ബിനോറാണി, ജൂലി ജോസഫ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Tags : NattuVishesham DistrictNews