x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണി​ക്ക​ട​വി​ൽ മൊ​ബൈ​ൽ ഫാം ​എ​യ്ഡ് യൂ​ണി​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണം: മ​ന്ത്രിക്ക് നിവേദനം

വെബ് ഡെസ്ക്
Published: October 31, 2026 05:10 AM IST | Updated: October 31, 2026 05:10 AM IST

മ​ണി​ക്ക​ട​വി​ൽ മൊ​ബൈ​ൽ ഫാം ​എ​യ്ഡ് യൂ​ണി​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് നി​വേ​ദ​നം ന​ൽ​കു​ന്നു.

ഉ​ളി​ക്ക​ൽ: മ​ണി​ക്ക​ട​വി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫാം ​എ​യ്ഡ് യൂ​ണി​റ്റ് പു​നഃ​സ്ഥാ​പി​ക്കു ക​യോ അ​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​ത്ത് പു​തി​യ മൃ​ഗാ​ശു​പ​ത്രി അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.

ആ​ല​ക്കോ​ട് ക്ഷീ​ര​വി​ക​സ​ന ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ മ​ന്ത്രി​ക്ക് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ജി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സാ​ബു, കോ​ൺ​ഗ്ര​സ് ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ണി ക​രി​മ്പ​ന, ബാ​ബു കു​ന്നി​ൻ, മ​ണി​ക്ക​ട​വ് ക്ഷീ​രോ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് ബേ​ബി ഇ​ട​ത്ത​ട്ടേ​ൽ, ജീ​യോ ജോ​ർ​ജ് എ​ന്നി​വ​രും നി​വേ​ദ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags :

Recent News

Corehub Up