x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റ്

വെബ് ഡെസ്ക്
Published: October 31, 2026 04:53 AM IST | Updated: October 31, 2026 04:53 AM IST

മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റി​ലെ ഡോ​ക്ട​ര്‍ ക​ന്നു​കാ​ലി​യെ പ​രി​ശോ​ധി​ക്കു​ന്നു.

പ​ര​പ്പ: മ​ല​യോ​ര മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാകു​ക​യാ​ണ് പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി ക്ലി​നി​ക്ക്. മൃ​ഗ​ങ്ങ​ളെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​നു​ള്ള ക​ര്‍​ഷ​ക​രു​ടെ യാ​ത്രാ​ക്ലേ​ശം ഒ​ഴി​വാ​ക്കി, വീ​ട്ടു​പ​ടി​ക്ക​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ. ഇ​തു​വ​രെ നാ​ലാ​യി​ര​ത്തി​ല​ധി​കം മൃ​ഗ​ങ്ങ​ള്‍​ക്കാ​ണ് മൊ​ബൈ​ല്‍ യൂ​ണി​റ്റ് മു​ഖേ​ന ചി​കി​ത്സ ന​ല്‍​കി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 2022 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി ക്ലി​നി​ക്ക് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച​ത്. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന സ​മ​യം. നി​ല​വി​ല്‍ പ്ര​തി​മാ​സം 70 മു​ത​ല്‍ 80 വ​രെ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. പ​ശു, ആ​ട് എ​ന്നി​വ​ക്കാ​ണ് കൂ​ടു​ത​ലും ചി​കി​ത്സ ന​ല്‍​കി​വ​രു​ന്ന​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ ചെ​റി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍ ഉ​ള്‍​പ്പെ​ടെ വീ​ട്ടി​ലെ​ത്തി ചെ​യ്യു​ന്നു​ണ്ട്.

ശ്ര​മ​ക​ര​മാ​യ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക​ള്‍ പോ​ലും ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി ന​ല്‍​കാ​ന്‍ ഈ ​പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​ന്നു. വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ആ​ല്‍​വി​ന്‍ ജ​യിം​സ്‌​കു​ട്ടി​ക്കാ​ണ് ചു​മ​ത​ല. ഇ​തു​വ​രെ 3300ല​ധി​കം കേ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു.

ബാ​ന​ത്തെ ക​ര്‍​ഷ​ക​ന്‍റെ പ​ശു​വി​ന് പ്ര​സ​വ​ത്തെ തു​ട​ര്‍​ന്ന് ഗ​ര്‍​ഭാ​ശ​യം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ തു​ണ​യാ​യ​ത് ബ്ലോ​ക്കി​ന്‍റെ മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റാ​യി​രു​ന്നു. ഗ​താ​ഗ​ത​സൗ​ക​ര്യം കു​റ​ഞ്ഞ മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രു​ടെ മൃ​ഗ​ങ്ങ​ള്‍​ക്ക് അ​സു​ഖം വ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​വു​ക​യാ​ണ് മൊ​ബൈ​ല്‍ വെ​റ്റ​റി​ന​റി യൂ​ണി​റ്റ്.

Tags :

Recent News

Corehub Up