സ്വര്‍ണാഭരണങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഉടമ അനിലിന് കൈമാറുന്നു.
തൊടുപുഴ: കളഞ്ഞുകിട്ടിയ രണ്ട് പവനോളം സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് തിരികെ നല്കി അമ്മയും മകളും മാതൃകയായി. ചൊവ്വാഴ്ച രാവിലെ തൊടുപുഴ കാഞ്ഞിരമറ്റം ബൈപാസില്‍നിന്നാണ് സ്വര്‍ണമാലയും ഏലസും ഉള്‍പ്പെടെ തെന്നത്തൂര്‍ കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ അഞ്ജന അനില്‍കുമാറിന് ലഭിച്ചത്.
സ്വർണാഭരണം കിട്ടിയ ഉടന്‍ കാഡ്സ് വിത്ത് ബാങ്കില്‍ ജോലി ചെയ്യുന്ന അമ്മ പ്രിയയെ അഞ്ജന വിവരം അറിയിച്ചു. വൈകാതെ ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ഏതാനും മണിക്കൂറുകള്‍ക്കകം സ്വര്‍ണാഭരണത്തിന്റെ ഉടമ എത്തിയതായി സ്റ്റേഷനില്‍നിന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവരും സ്റ്റേഷനിലെത്തി.
തുടര്‍ന്ന് എസ്എച്ച്ഒ മനേഷ് പൗലോസിന്റെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ രണ്ട് ലക്ഷത്തോളം വില മതിക്കുന്ന ആഭരണങ്ങള്‍ ഉടമയായ മുതലക്കോടം സ്വദേശി അനിലിന് അഞ്ജന കൈമാറി.
Tags : Nattuvishesham Districtnews Deepikanews Mother and