x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യാ​മാ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി; മ​രു​മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 24, 2026 11:22 PM IST | Updated: October 24, 2026 11:22 PM IST

തെ​ളി​വെടു​പ്പി​നെ​ത്തി​ച്ച പ്ര​തി ജോ​ജി ജോ​സ​ഫ് കൊ​ല​പാ​ത​കം ന​ട​ത്തി​യ രീ​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു.

ചാ​രും​മൂ​ട്: ഭാ​ര്യാ​മാ​താ​വി​നെ മ​രു​മ​ക​ൻ ക്രൂ​ര​മാ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ചാ​രും​മൂ​ട് പു​തു​പ്പ​ള്ളി​ കു​ന്നം തെ​ക്ക് നെ​ല്ലും​വി​ള​യി​ൽ താ​ഴെവീ​ട്ടി​ൽ ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ ജ​യ​കു​മാ​രി (45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യെ പൊ​ലി​സ് പി​ടി​കൂ​ടി.​ ആ​ല​പ്പു​ഴ പ​ഴ​വീ​ട് എ​ട്ടി​ൽ​ചി​റ വീ​ട്ടി​ൽ ജോ​ജി ജോ​സ​ഫ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെയായി​രു​ന്നു സം​ഭ​വം. ജ​യ​കു​മാ​രി​യെ പ്ര​തി നാ​ലുത​വ​ണ കു​ത്തി​യ​താ​യാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. കു​ത്തേ​റ്റ ജ​യ​കു​മാ​രി സ​മീ​പ​ത്തെ വീ​ടി​ന്‍റെ മു​റ്റ​ത്തേ​ക്ക് ഓ​ടി​യെ​ങ്കി​ലും ബോ​ധ​ര​ഹി​ത​യാ​യി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നും ഓ​ടി​പ്പോ​യ പ്ര​തി ജോ​ജി ജോ​സ​ഫി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പൊ​ലി​സ് പി​ടി​കൂ​ടി.​ ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നു​മാ​ണ് ഇ​യാ​ളെ നൂ​റ​നാ​ട് സിഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.


നാ​ടി​നെ ന​ടു​ക്കി​യ ആ​സൂ​ത്രി​ത കൊ​ല​പാ​ത​കം
അ​മ്മാ​യി​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ പ്ര​തി ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യ​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി. കൊ​ല്ല​പ്പെ​ട്ട ജ​യ​കു​മാ​രി​യു​ടെ മ​ക​ൾ അ​ർ​ച്ച​ന​യെ പ്ര​തി ജോ​ജി ജോ​സ​ഫ് പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​ണ്.​ ഇ​വ​ർ​ക്ക് ഒ​രു കു​ട്ടി​യു​മു​ണ്ട്.​ ഇ​ട​യ്ക്കി​ട​യ്ക്ക് കു​ടും​ബവ​ഴ​ക്കി​നെത്തുട​ർ​ന്ന് അ​ർ​ച്ച​ന അ​മ്മ ജ​യ​കു​മാ​രി​ക്കൊ​പ്പം ഇ​ട​ക്കു​ന്ന​ത്തെ വീ​ട്ടി​ലാ​ണ് താ​മ​സം.

അ​ടു​ത്തസ​മ​യ​ത്തും അ​ർ​ച്ച​ന​യും മ​ക​നും കു​ടും​ബ വ​ഴ​ക്കി​നെതു​ട​ർ​ന്ന് മാ​താ​വി​നൊ​പ്പം താ​മ​സി​ച്ചെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ച്ച് ജോ​ജി ജോ​സ​ഫി​നൊ​പ്പം പോ​യി. എ​ന്നാ​ൽ, വീ​ണ്ടും വ​ഴ​ക്ക് രൂ​ക്ഷ​മാ​യ​പ്പോ​ൾ അ​ർ​ച്ച​ന​യും മ​ക​നും ഇ​ട​ക്കു​ന്ന​ത്തെ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മാ​റി. ഇ​വി​ടെ നി​ര​ന്ത​രം ഇ​യാ​ൾ എ​ത്തു​ക​യും വ​ധ​ഭീ​ഷ​ണി ഉ​ൾ​പ്പ​ടെ മു​ഴ​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.​ അ​ർ​ച്ച​ന ത​നി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ വ​രാ​ത്ത​തി​ന് പി​ന്നി​ൽ ഇ​വ​രു​ടെ അ​മ്മ ജ​യ​കു​മാ​രി ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ജ​യ​കു​മാ​രി​യെ വ​ക​വ​രു​ത്താ​ൻ പ്ര​തി ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തി​യ​ത്.

വെ​ട്ടി​ക്കോ​ട് നാ​ഗ​രാ​ജ ക്ഷേ​ത്ര​ത്തി​ലെ ക​ഴ​ക ജോ​ലി​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട ജ​യ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വ് ജ​യ​കു​മാ​ർ.​ ഇ​ദ്ദേ​ഹം പു​ല​ർ​ച്ചെ നാ​ലിന് ക്ഷേ​ത്ര​ത്തി​ൽ പോ​യ ത​ക്കം നോ​ക്കി വ​ള​രെ ആ​സൂ​ത്രി​ത​മാ​യി പ്ര​തി കൊ​ല​പാ​ത​കം ന​ട​ത്തി​യ​താ​യാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ഇ​ട​ക്കു​ന്ന​ത്തെ വീ​ടി​നു സ​മീ​പം ക​ത്തി​യു​മാ​യി ഒ​ളി​ച്ചി​രു​ന്ന പ്ര​തി, ഭാ​ര്യാപി​താ​വ് ജോ​ലി​ക്കുപോ​യ ത​ക്കംനോ​ക്കി അ​മ്മാ​യി​മ്മ ജ​യ​കു​മാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യിരുന്നു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​മാ​ണ് കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ പ്ര​തി ക​ത്തി​വാ​ങ്ങി​യ​തെ​ന്നും പൊ​ലി​സ് ക​ണ്ടെ​ത്തി. പ്ര​തി​യെ പൊ​ലി​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്.

ഫോ​ണി​ലൂ​ടെ വ​ധഭീ​ഷ​ണി പി​ന്നെ കൊ​ല​പാ​ത​കം

ചാ​രും​മൂ​ട്: മൂ​ന്നുവ​ർ​ഷം മു​മ്പാ​യി​രു​ന്നു അ​ർ​ച്ച​ന​യും ജി​ജോ​യും വി​വാ​ഹി​ത​രാ​യ​ത്. പ്ര​ണ​യവി​വാ​ഹ​മാ​യി​രു​ന്നു. ഒ​രു കു​ഞ്ഞു​ണ്ടാ​യ ശേ​ഷം ഇ​ട​യ്ക്ക് ഇ​വ​ർ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ചി​ല​പ്പോ​ൾ ജി​ജോ അ​ർ​ച്ച​ന​യെ ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ​റ​യു​ന്നു.​ ര​ണ്ടു​മാ​സം മു​മ്പ് അ​ർ​ച്ച​ന ആ​ല​പ്പു​ഴ​യി​ൽ നി​ന്നും വ​ന്ന് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ഉ​പ​ദ്ര​വം സം​ബ​ന്ധി​ച്ച് നൂ​റ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ഒ​ത്തു​തീ​ർ​പ്പാ​യി അ​ർ​ച്ച​ന ഭ​ർ​ത്താ​വി​നൊ​പ്പം പോ​യി.​

ക​ഴി​ഞ്ഞ 19ന് ​അ​ർ​ച്ച​ന വീ​ണ്ടും കു​ഞ്ഞു​മാ​യി പ​റ​യം​കു​ള​ത്തെ​ത്തി. അ​ന്നു​ത​ന്നെ ഇ​യാ​ൾ​ക്കെ​തി​രെ നൂ​റ​നാ​ട് പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി.​ അ​ച്ഛ​ൻ ജ​യ​കു​മാ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തോ​ടെ അ​ടു​ത്തദി​വ​സം അ​ച്ഛ​നോ​ടൊ​പ്പം സ്റ്റേ​ഷ​നി​ൽ പോ​യി പ​രാ​തി പ​റ​ഞ്ഞു. പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ജി​ജോ​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് താ​ക്കീ​ത് ന​ൽ​കി.​ ഞാ​യ​റാ​ഴ്ച കു​ട്ടി​യെ കാ​ണാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ജി​ജോ അ​ർ​ച്ച​ന​യു​ടെ വീ​ട്ടി​ലെ​ത്തി.​

അ​ടു​ക്ക​ള വാ​തി​ലി​ൽ ത​ട്ടി​വി​ളി​ച്ച ജി​ജോ കു​ഞ്ഞി​നെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് ബ​ഹ​ളം വ​ച്ചു. ജ​യ​കു​മാ​രി വാ​തി​ൽ തു​റ​ക്കും മു​മ്പുത​ന്നെ വാ​തി​ൽ ത​ള്ളി​ത്തുറ​ന്ന് അ​ക​ത്തു​ക​യ​റി. ജ​യ​കു​മാ​രി​യെ കു​ത്തു​ക​യാ​യി​രു​ന്നു.

ഡോ​ഗ് സ്‌​ക്വാ​ഡും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ടു​ത്തു​ള്ള പു ​ര​യി​ട​ത്തി​ൽ എ​റി​ഞ്ഞ ക​ത്തി​യും ക​ണ്ടെ​ടു​ത്തു. ജ​യ​കു​മാ​രി​യു​ടെ​ സം​സ്കാ​രം ഇ​ന്ന് പത്തിന് ​ന​ട​ക്കും.​ അ​പ​ർ​ണയാ​ണ് ജ​യ​കു​മാ​രി​യു​ടെ മ​റ്റൊ​രു മ​ക​ൾ. മ​രു​മ​ക​ൻ: അ​നീ​ഷ്.

Tags :

Recent News

Corehub Up