x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്


Published: April 15, 2026 12:56 AM IST | Updated: April 15, 2026 12:56 AM IST

തൃ​ശൂ​ർ: വേ​ന​ല​വ​ധി​ക്കാ​ല​ത്തെ അ​മി​താ​ഘോ​ഷ​ങ്ങ​ൾ റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കു വ​ഴി​യൊ​രു​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന ജാ​ഗ്ര​താ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ക്ഷി​താ​ക്ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​യി വ​കു​പ്പ് പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ച​ത്. അ​വ​ധി​ക്കാ​ലം ദു​ര​ന്ത​പൂ​ർ​ണ​മാ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ .

• കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ: കു​ട്ടി​ക​ൾ റോ​ഡി​ലോ റോ​ഡ​രി​കി​ലോ ക​ളി​ക്കു​ന്നി​ല്ലെ​ന്നു ര​ക്ഷി​താ​ക്ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്കു യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വാ​ഹ​ന​ങ്ങ​ൾ ന​ൽ​ക​രു​ത്.

• യാ​ത്രാ​നി​യ​ന്ത്ര​ണ​ങ്ങ​ൾ: ബൈ​ക്കു​ക​ളി​ലു​ള്ള ദൂ​ര​യാ​ത്ര​ക​ൾ, പ്ര​ത്യേ​കി​ച്ച് ഗ്രൂ​പ്പാ​യു​ള്ള യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. വി​നോ​ദ​യാ​ത്ര​ക​ൾ കൃ​ത്യ​മാ​യ റൂ​ട്ട് പ്ലാ​നിം​ഗോ​ടെ സ​മ​യ​മെ​ടു​ത്തു​മാ​ത്രം ന​ട​ത്തു​ക.

• രാ​ത്രി​കാ​ല ഡ്രൈ​വിം​ഗ്: രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ചു​വ​രെ​യു​ള്ള ഡ്രൈ​വിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ചി​തം. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രാ​ത്രി​ഡ്രൈ​വിം​ഗി​ൽ പ​രി​ച​യ​മു​ള്ള​വ​രെ​മാ​ത്രം നി​യോ​ഗി​ക്കു​ക. ഇ​വ​ർ​ക്കു പ​ക​ൽ​സ​മ​യം കൃ​ത്യ​മാ​യ വി​ശ്ര​മം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

• വാ​ഹ​ന​പ​രി​ശോ​ധ​ന: വാ​ഹ​ന​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​മാ​യി ചെ​യ്യ​ണം. ഹെ​ഡ്‌​ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും എ​തി​രേ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ ഡിം ​ചെ​യ്യു​ക​യും വേ​ണം.

• പൊ​തു​വാ​യ ശ്ര​ദ്ധ​യ്ക്ക്: സീ​റ്റ് ബെ​ൽ​റ്റ്, ഹെ​ൽ​മെ​റ്റ് എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​ക്കു​ക. സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ക​യ​റ്റി യാ​ത്ര​ചെ​യ്യ​രു​ത്. ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ തി​രി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ യാ​ത്ര​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല.

ടാ​ക്സി, കോ​ൺ​ട്രാ​ക്ട് കാ​രേ​ജു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ഡ്രൈ​വ​ർ​മാ​ർ​ക്കു മ​തി​യാ​യ വി​ശ്ര​മം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു നേ​രി​ട്ട് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു. ഒ​രു ചെ​റി​യ അ​ശ്ര​ദ്ധ​പോ​ലും വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന​തി​നാ​ൽ റോ​ഡ് സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​രു​തെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു​ന​ൽ​കി

Tags : Motor Vehicle Department nattuvishesham local news

Recent News

Corehub Up