കൊടുവായൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. നവക്കോട് പരേതനായ അബ്ദുൾ ജബ്ബാർ മകൻ സാലുദീൻ (47) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ന് കൊടുവായൂർ ആൽത്തറ റോഡിൽ വച്ചാണ് അപകടം. പുതുനഗരം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് ഹവാസ്, മുഹമ്മദ് ഫയാസ്.
Tags : Motorcyclist dies in collision