x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യ്ക്ക് സം​രം​ക്ഷ​ണ​മൊ​രു​ക്കി മൗ​ണ്ട്സി​യോ​ൻ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം


Published: April 21, 2026 05:28 AM IST | Updated: April 21, 2026 05:28 AM IST

അ​ടൂ​ർ: കാ​ലി​ൽ വൃ​ണ​വു​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന വ​യോ​ധി​ക​യ്ക്ക് സം​രം​ക്ഷ​ണ​മൊ​രു​ക്കി മൗ​ണ്ട്സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം. തു​വ​യൂ​ർ വ​ട​ക്ക് ചി​റ​ക്ക​രോ​ട്ട് പ​ടി മു​ണ്ട​യ​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ജ​ഗ​ദ​മ്മ(65)​യെ​യാ​ണ് സം​ര​ക്ഷ​ണ​ത്തി​നാ​യി മൗ​ണ്ട്സി​യോ​ൻ ആ​ശു​പ​ത്രി​യു​ടെ പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗം ഏ​റ്റെ​ടു​ത്ത​ത്.

വി​ധ​വ​യാ​യ ജ​ഗ​ദ​മ്മ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. ക​ടു​ത്ത പ്ര​മേ​ഹ​രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ജ​ഗ​ദ​മ്മ​യു​ടെ ഇ​രു കാ​ലി​ന്‍റെ പാ​ദ​വും വി​ര ലു​ക​ളും പ​ഴു​ത്ത് വൃ​ണ​മാ​യി ന​ട​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ബ​ന്ധു​ക്ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണ​വും ക​ഴി​ച്ച് ഒ​റ്റ​ക്കി​ട​പ്പി​ൽ പ​ര​സ​ഹാ​യ​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

 ജ​ഗ​ദ​മ്മ​യു​ടെ ഈ ​ദു​ര​വ​സ്ഥ മു​ൻ എ​റ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു​ച​ന്ദ്ര​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​ഡി.​സ​ജി​യെ അ​റി​യി​ച്ചു. വീ​ട്ടി​ലെ​ത്തി ജ​ഗ​ദ​മ്മ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട ബ്ലോ​ക്ക് മെം​ബ​ർ ചാ​യ​ലോ​ട് മൗ​ണ്ട് സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സാം ​ക​ല​മ​ണ്ണി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ മൗ​ണ്ട് സി​യോ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പാ​ലീ​യേ​റ്റീ​വ് വി​ഭാ​ഗം അ​ധി​കൃ​ത​രെ​ത്തി ജ​ഗ​ദ​മ്മ​യെ ഏ​റ്റെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ടി.​ഡി. സ​ജി, പ​ഞ്ചാ​യ​ത്തം​ഗം റോ​സ​മ്മ ഡാ​നി​യേ​ൽ, ഏ​റ​ത്ത് പി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബ​ദ​റു​ന്നീ​സ, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ദീ​പ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബാ​ബു ച​ന്ദ്ര​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ജ​ഗ​ദ​മ്മ​യെ ഏ​റ്റെ​ടു​ത്ത​ത്.

Tags : nattu vishesham Mount Zion Palliative Care

Recent News

Corehub Up