സുബീൻ
ആലുവ: ഒരു ശരാശരി മലയാളികളേക്കാൾ കൂടുതൽ മലയാള പുസ്തകങ്ങൾ വായിച്ച് യുപിക്കാരനായ മുബിൻ വ്യത്യസ്തനാമൊരു ബാർബറായി മാറുകയാണ്. ചാലക്കൽ ദാറുസലാം സ്കൂളിന് എതിർവശത്ത് എർസിൻ ബാർബർ ഷോപ്പ് നടത്തുന്ന മുബീന് മലയാളം വായിക്കാൻ അറിയില്ലെ ങ്കിലും മലയാള പുസ്തകങ്ങളുടെ ആരാധക നാണ്.
മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തുന്നവർക്ക് നിരവധി പുസ്തകങ്ങൾ ഇവിടെ വച്ചിരിക്കുന്നത് കാണാൻ സാധിക്കും. അതിൽ പല ഭാഷകളിലുള്ള പുസ്തകങ്ങളും കാണാം. മലയാളം അറിയത്തയാൾ എങ്ങിനെ വായിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എല്ലാരെയും അത്ഭുതപ്പെടുത്തുന്നത്.
മൊബൈൽ ഫോണിലെ ഗൂഗിൾ ട്രാൻസിലേറ്റർ വഴിയാണ് മലയാളം അടക്കമുള്ള പുസ്തങ്ങൾ വായിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ആലുവ ചാലക്കലിൽ കട നടത്തുന്ന യുപി സഹൻപൂർ സ്വദേശി മുബീൻ നിരവധി പുസ്തകങ്ങളാണ് ഇതിനോടകം വായിച്ചുതീർത്തത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഖദീജ അടക്കം നിരവധി മലയാളം നോവലുകൾ ഇതോടകം വായിച്ചു കഴിഞ്ഞിട്ടുണ്ട് മുബീൻ. മലയാളം സംസാരിക്കാൻ അറിയാം ഓരോ മാസവും നാലോളം പുസ്തകങ്ങൾ വായിച്ചുതീർക്കുമെന്ന് മുബീൻ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam