x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവജന ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന മു​ള്ള​മ്പാ​റോ​ണം ശ്ര​ദ്ധേ​യ​മാ​യി

വെബ് ഡെസ്ക്
Published: September 1, 2026 01:28 AM IST | Updated: September 1, 2026 01:28 AM IST

മ​ഞ്ചേ​രി മു​ള്ള​മ്പാ​റ​യി​ല്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന മു​ള്ള​മ്പാ​റോ​ണ​ത്തി​ല്‍​നി​ന്ന്.

മ​ഞ്ചേ​രി: നൂ​റു​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ല്‍ ന​ട​ന്ന മു​ള്ള​മ്പാ​റോ​ണം ശ്ര​ദ്ധേ​യ​മാ​യി. മ​ഞ്ചേ​രി മു​ള്ള​മ്പാ​റ​യി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും യു​വ​ജ​ന ക്ല​ബ്ബു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ഭാ​തം മു​ത​ല്‍ പ്ര​ദോ​ഷം വ​രെ ന​ട​ന്ന ആ​ഘോ​ഷം നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​യി.

പു​ല​ര്‍​ച്ചെ ന​ട​ന്ന കൂ​ട്ട​യോ​ട്ട​ത്തോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് വി.​കെ. പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി വി​വി​ധ ഓ​ണ​മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. ക​സേ​ര​ക​ളി, കാ​രം​സ്, ഉ​റി​യ​ടി തു​ട​ങ്ങി​യ​വ​യി​ല്‍ ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ള്‍ വൈ​കീ​ട്ട് മെ​ഗാ വ​ടം​വ​ലി​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റി.

Tags : Nattuvishesham DistrictNews DeepikaNews Mullamparonam

Recent News

Corehub Up