x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു


Published: May 12, 2026 07:36 AM IST | Updated: May 12, 2026 07:36 AM IST

ക​ൽ​പ്പ​റ്റ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് 2025-2026 വ​ർ​ഷ​ത്തെ പ​ണി​യ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള പ്ര​ത്യേ​ക പാ​ക്കേ​ജ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൈ​ത്തി​രി താ​ലൂ​ക്കി​ലെ ഏ​ഴ് പ​ട്ടി​ക​വ​ർ​ഗ ക​ലാ സം​ഘ​ങ്ങ​ൾ​ക്ക് വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ക​ൽ​പ്പ​റ്റ മു​ണ്ടേ​രി പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി. ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ർ പി. ​വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഒ. ​സ​രോ​ജി​നി, ര​വി, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ജി. ​പ്ര​മോ​ദ്, ട്രൈ​ബ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. സു​നി​ൽ, സി. ​വി​നി​ഷ, എ​സ്.​എ​സ്. ര​ജ​നി​കാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Musical instruments distributed

Recent News

Corehub Up