x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66 ൽ ​മൂ​ന്ന് ന​ട​പ്പാ​ത​ക​ൾ​ക്ക് ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​ടെ അ​നു​മ​തി


Published: June 11, 2026 06:42 AM IST | Updated: June 11, 2026 06:42 AM IST

കൊ​ല്ലം: ദേ​ശീ​യ​പാ​ത 66 ൽ ​മൂ​ന്ന് അ​ടി​പ്പാ​ത​ക​ൾ​ക്കു ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി എ​ൻ .കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി അ​റി​യി​ച്ചു.​ ക​ന്നേ​റ്റി, പ​രി​മ​ണം, നീ​ണ്ട​ക​ര എ​ന്നി​ങ്ങ​നെ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​ണ് പു​തി​യ​താ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​വാ​ൻ ക​ഴി​യു​ന്ന അ​ടി​പ്പാ​ത​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്.

മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന നൂ​റു​ക​ണ​ക്കി​ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ത​ല​ച്ചു​മ​ടാ​യി മ​ത്സ്യം ക​ച്ച​വ​ട​ത്തി​നാ​യി കൊ​ണ്ടു​പോ​കേണ്ടതിനാൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള അ​ടി​പ്പാ​ത വേ​ണ​മെ​ന്നത് ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്.
പ​രി​മ​ണം, അ​മ്പ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലേ​ക്കു​ള്ള ഭ​ക്ത​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പ്ര​ധാ​ന​പ്പെ​ട്ട ആ​വ​ശ്യ​മാ​യി​രു​ന്നു പ​രി​മ​ണ​ത്തെ അ​ടി​പ്പാ​ത. സ​ർ​വീ​സ് റോ​ഡു​ക​ളി​ൽ നി​ന്നും ദേ​ശീ​യ പാ​ത​യു​ടെ ഇ​രു​വ​ശ​ത്തേ​ക്കും എ​ത്തി​ച്ചേ​രു​വാ​ൻ ക​ഴി​യു​ന്ന​താ​ണ് പ​രി​മ​ണം അ​ടി​പ്പാ​ത.

ക​ന്നേ​റ്റി പാ​ല​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​രു ദി​ശ​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രു​വാ​ൻ പ​ര്യാ​പ്ത​മാ​യ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​താ​ണ് ക​ന്നേ​റ്റി അ​ടി​പ്പാ​ത.

ജ​ന​കീ​യ ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​ണ് ക​ണ്ണേ​റ്റി പ​രി​മ​ണം നീ​ണ്ട​ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ അ​ടി​പ്പാ​ത​ക​ൾ​ എം​പി എ​ന്ന നി​ല​യി​ൽ ന​ട​ത്തി​യ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളു​ടെ ഫ​ല​മാ​യി​ അ​നു​വ​ദി​ച്ച​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ത് അ​നു​വ​ദിച്ചതിനെ എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി സ്വാ​ഗ​തം ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up