തളിപ്പറമ്പ്: ദേശീയപാത നിർമണവുമായി ബന്ധപ്പെട്ട് ചെളിപ്രശ്നം നേരിടുന്ന കുപ്പം സിഎച്ച് നഗർ, കുന്നിടിച്ചിൽ ഭീഷണി നേരിടുന്ന കണിക്കുന്ന് മേഖലകൾ, വെള്ളക്കെട്ട് നേരിടുന്ന അണ്ടർപാസ് എന്നിവ ടി.കെ. ഗോവിന്ദൻ എംഎൽഎ സന്ദർശിച്ചു.
ഓരോ മഴക്കാലത്തും കുപ്പം സി എച്ച് നഗർ നിവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ഉടൻതന്നെ പരിഹാരം കാണുമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു. ടി.ജനാർദനൻ, ഇ.ടി. രാജീവൻ, പി.കെ.സരസ്വതി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, പി.വി. അബ്ദുൾ ഷുക്കൂർ, വില്ലേജ് ഓഫീസർ പി.വി. വിനോദ്, ദേശീയപാത നിർമാണ കന്പനി പ്രതിനിധി എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.