പ്രദേശവാസികള് കുന്ന്യോറമല ഭാഗത്ത് ദേശീയപാത നിര്മാണ പ്രവൃത്തി തടഞ്ഞപ്പോള്.
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസില് പന്തലായനി-വിയ്യൂര് റോഡില് അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള് കുന്ന്യോറമല ഭാഗത്ത് ദേശീയപാത നിര്മാണ പ്രവൃത്തി തടഞ്ഞ് പ്രദേശവാസികള്.
കുന്ന്യോറമലയില് മണ്ണിടിക്കലും സൈഡ് വാള് നിര്മാണവുമാണ് സമരസമിതിയുടെ നേതൃത്വത്തില് തടഞ്ഞത്. അടിപ്പാത അനുവദിക്കുന്ന കാര്യത്തില് അനുകൂലതീരുമാനമുണ്ടാകും വരെ നിര്മാണം തുടരാന് അനുവദിക്കില്ലെന്ന് സമരസമിതി അറിയിച്ചു.
വാര്ഡ് കൗണ്സിലര്മാരായ ഷനിത്ത്, പി.എം.ബിജു, സമരസമിതി പ്രവര്ത്തകനായ പത്മരാജന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവൃത്തി തടഞ്ഞത്. പന്തലായനി-വിയ്യൂര് റോഡില് അണ്ടര്പാസ് വേണമെന്ന ആവശ്യമുയര്ത്തി കഴിഞ്ഞ പത്തുദിവസമായി പ്രദേശവാസികള് സമരരംഗത്തുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എംഎല്എ യോഗം വിളിച്ചുചേര്ത്ത് ചര്ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല.