ദേശീയ സബ്ജൂണിയർ ടെന്നിക്കൊയ്റ്റ് ചാമ്പ്യൻഷിപ്പ് മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തൃക്കരിപ്പൂർ: മുപ്പത്തേഴാമത് ദേശീയ സബ് ജൂണിയർ ടെന്നിക്കൊയ്റ്റ് ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസ് മൈതാനത്ത് തുടക്കമായി. 18 സംസ്ഥാനങ്ങളിൽ നിന്നായി ആൺകുട്ടികളും പെൺകുട്ടികളും അണിനിരന്ന ചാമ്പ്യൻഷിപ്പിന്റെ മുന്നോടിയായി ടൗണിലൂടെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ താരങ്ങളെ സ്വീകരിച്ചാനയിച്ചു.
അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി എം.ആർ. ദിനേഷ്കുമാർ, സംസ്ഥാന പ്രസിഡന്റ് എം. മധു, ജില്ലാ പ്രസിഡന്റ് എം. രവി എന്നിവർ അസോസിയേഷൻ പതാകകൾ ഉയർത്തി. ചാമ്പ്യൻഷിപ്പ് മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ എം. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.കെ. ബാവ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ശ്യാമ സ്വാമിനാഥൻ, ട്രഷറർ എച്ച്.എസ്. ശ്രീകാന്ത്, ടെന്നിക്കൊയ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ബിജു, സംഘാടക സമിതി ജനറൽ കൺവീനർ കെ.വി. ഗോപാലൻ, ജില്ല പഞ്ചായത്തംഗം എം. മനു, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. ഷാഹിന, കെ.കെ. രാജേന്ദ്രൻ, വി.പി.പി. മുസ്തഫ, എം. മധു, എം. രവി, സി.വി. വിജയരാജ്, എം. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇന്നു രാവിലെ ഏഴ് മുതൽ മത്സരങ്ങൾ ആരംഭിക്കും.