സി.ആര്. മഹേഷ് എംഎല്‍എ
ചവറ: കഴിഞ്ഞ 31 ന് നീണ്ടകര ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരണപ്പെട്ട പുത്തന്‍തുറ പുലിമുഖത്ത് യു. രാജീവന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ഫിഷറീസ് വകുപ്പില്‍ ജോലി നല്‍കണമെന്നും സി.ആര്. മഹേഷ് എംഎല്‍എ.
മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടേയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ചെയര്മാന് കൂടിയായ സി.ആര്. മഹേഷ് ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കുമെന്നും പുത്തന്‍തുറയിലെ പൂമുഖത്ത് വസതിയില്‍ എത്തി അദ്ദേഹം ബന്ധുക്കള്‍ക്ക് ഉറപ്പു നല്കി.
നാടിന് ഒരു പ്രശ്നമുണ്ടായാല്‍ കൈയും മെയ്യും മറന്ന് സഹായിക്കാനെത്തുന്നവരാണ് മത്സ്യത്തൊഴിലാളികള്‍ അവര്‍ക്കൊരു പ്രശ്നമുണ്ടാകുമ്പോള്‍ അവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു.
ഒരു കുടുംബത്തിലെ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത് രണ്ട് പേരുടെ മൃതദേഹം ലഭ്യമാകുകയും വീട്ടുവളപ്പില്‍ സംസ്കരിക്കുകയും ചെയ്തു. രാജീവന്റെ ചെറുമകനായ ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Tags : nattu vishesham accident where three people fishing boat capsized