x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​തൃ​ക നെ​ൽ​വി​ത്തു​ക​ളെ അ​നാ​ഥ​മാ​ക്കി ‘നെ​ല്ല​ച്ഛ​ൻ’ യാ​ത്ര​യാ​യി

ജോ​ജി വ​ർ​ഗീ​സ്
Published: October 15, 2026 01:32 AM IST | Updated: October 15, 2026 01:32 AM IST

ചെ​റു​വ​യ​ൽ രാ​മ​ന്‍റെ മൃ​ത​ദേ​ഹം കമ്മനയിലെ തറവാട്ടില്‍ കൊണ്ടുവന്നപ്പോൾ.

മാ​ന​ന്ത​വാ​ടി: മ​ണ്ണി​നോ​ട് ചേ​ർ​ന്നു​നി​ന്ന ജീ​വി​തം മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ൾ അ​നാ​ഥ​മാ​യ​ത് ഒ​രു​പി​ടി നെ​ൽ​വി​ത്തു​ക​ൾ മാ​ത്ര​മ​ല്ല വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക പൈ​തൃ​ക​ത്തി​ന്‍റെ വി​ല​മ​തി​ക്കാ​നാ​വാ​ത്തൊ​രു ഭാ​ഗം കൂ​ടി​യാ​ണ്. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി​യെ​ത്തി​യ പാ​ര​ന്പ​ര്യ നെ​ൽ​വി​ത്തു​ക​ളെ സ്വ​ന്തം മ​ക്ക​ളെ​പ്പോ​ലെ സ്നേ​ഹി​ച്ച പ​ദ്മശ്രീ ചെ​റു​വ​യ​ൽ രാ​മ​ൻ വി​ട​വാ​ങ്ങു​ന്പോ​ൾ ബാ​ക്കി​വ​യ്ക്കു​ന്ന​ത് വ​ലി​യൊ​രു ചോ​ദ്യ​മാ​ണ്. ഇ​നി ഈ ​വി​ത്തു​ക​ൾ​ക്ക് കാ​വ​ലി​രി​ക്കാ​ൻ ആ​രു​ണ്ട്?

ക​മ്മ​ന​യി​ലെ മ​ണ്ണി​ൽ വേ​രു​റ​ച്ച ജീ​വി​ത​മാ​യി​രു​ന്നു രാ​മ​ന്‍റേ​ത്. പ​ന്ത്ര​ണ്ടാം വ​യ​സി​ൽ തു​ട​ങ്ങി​യ കൃ​ഷി​പ്പ​ണി ജീ​വി​താ​വ​സാ​നം​വ​രെ തു​ട​ർ​ന്നു. മ​ണ്ണും വി​ത്തും കൃ​ഷി​യും ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​യ അ​ദ്ദേ​ഹം കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ അ​ന്യം​നി​ന്നു​പോ​കു​മാ​യി​രു​ന്ന അ​റു​പ​തോ​ളം പ​ര​ന്പ​രാ​ഗ​ത നെ​ൽ​വി​ത്തു​ക​ളെ സം​ര​ക്ഷി​ച്ചാ​ണ് വേ​റി​ട്ടു​നി​ന്ന​ത്. കൃ​ഷി അ​ദ്ദേ​ഹ​ത്തി​ന് ഉ​പ​ജീ​വ​ന​മാ​ർ​ഗം മാ​ത്ര​മാ​യി​രു​ന്നി​ല്ല, പൂ​ർ​വി​ക​ർ കൈ​മാ​റി​യ അ​റി​വും സം​സ്കാ​ര​വും വ​രും​ത​ല​മു​റ​യ്ക്കാ​യി കാ​ത്തു​വ​യ്ക്കാ​നു​ള്ള ദൗ​ത്യം കൂ​ടി​യാ​യി​രു​ന്നു. വി​ത്തു​ക​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ ഒ​രു കൃ​ഷി​യി​നം മാ​ത്ര​മ​ല്ല ഇ​ല്ലാ​താ​കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ത്തു​സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ന് മു​ന്പ് തു​ട​ങ്ങി​യ ആ ​ശ്ര​മം പി​ന്നീ​ട് ജീ​വി​ത​ദൗ​ത്യ​മാ​യി. വ​യ​നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​ഴ​യ ക​ർ​ഷ​ക​രെ ക​ണ്ടു. അ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വി​ത്തു​ക​ൾ ശേ​ഖ​രി​ച്ചു. അ​ഞ്ചും ആ​റും ത​ല​മു​റ​ക​ളാ​യി കു​ടും​ബ​ങ്ങ​ൾ കൃ​ഷി​ചെ​യ്തു​പോ​ന്ന ഇ​ന​ങ്ങ​ൾ​പോ​ലും ആ ​ശേ​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഓ​ർ​മ​ക​ളി​ൽ മാ​ത്രം ശേ​ഷി​ച്ചി​രു​ന്ന പ​ല വി​ത്തു​ക​ൾ​ക്കും രാ​മ​നി​ലൂ​ടെ വീ​ണ്ടും മു​ള​പൊ​ട്ടി.

വി​ത്തു​ക​ൾ ശേ​ഖ​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന​തി​ൽ മാ​ത്ര​മ​ല്ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മം. അ​വ മ​ണ്ണി​ലി​റ​ക്കി കൃ​ഷി​ചെ​യ്ത് വി​ള​യി​ക്ക​ണം, അ​ടു​ത്ത ത​ല​മു​റ​യ്ക്ക് കൈ​മാ​റ​ണം എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഒ​ഴി​വാ​ക്കി പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യ കൃ​ഷി​രീ​തി​യാ​ണ് പി​ന്തു​ട​ർ​ന്ന​ത്. പു​തി​യ വി​ത്തു​ക​ളും കൃ​ഷി​രീ​തി​ക​ളും വ്യാ​പ​ക​മാ​യ കാ​ല​ത്തും പാ​ര​ന്പ​ര്യ​ത്തെ കൈ​വി​ടാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഓ​രോ വി​ത്തി​നും അ​തി​ന്‍റേ​താ​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ​യെ​യും രോ​ഗ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി പ​ല പ​ര​ന്പ​രാ​ഗ​ത ഇ​ന​ങ്ങ​ൾ​ക്കു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

മ​ണ്ണി​നെ അ​റി​ഞ്ഞ ക​ർ​ഷ​ക​ൻ

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മ​ഴ​യു​ടെ ക്ര​മ​ത്തി​ലെ മാ​റ്റ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക്ഷാ​മ​വും കൃ​ഷി​യെ വെ​ല്ലു​വി​ളി​ച്ച​പ്പോ​ഴും രാ​മ​ൻ മ​ണ്ണി​ൽ​നി​ന്ന് അ​ക​ന്നി​ല്ല. പ്ര​കൃ​തി​യോ​ട് പോ​ര​ടി​ച്ച​ല്ല അ​തി​ന്‍റെ താ​ള​മ​റി​ഞ്ഞ് കൃ​ഷി ചെ​യ്യ​ണ​മെ​ന്ന സ​ന്ദേ​ശം സ്വ​ന്തം ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്നു. പാ​ര​ന്പ​ര്യ​കൃ​ഷി പ​ഴ​യ​കാ​ല​ത്തി​ന്‍റെ ശേ​ഷി​പ്പ​ല്ലെ​ന്നും മാ​റു​ന്ന കാ​ല​ത്തെ അ​തി​ജീ​വി​ക്കാ​നു​ള്ള അ​റി​വി​ന്‍റെ ശേ​ഖ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം തെ​ളി​യി​ച്ചു.

വ​യ​ലു​ക​ൾ ത​രി​ശി​ടാ​തെ നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ അ​ദ്ദേ​ഹം സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി നി​ല​നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി. ഗു​ണ​മേ​ൻ​മ​യു​ള്ള കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ല​ഭി​ച്ചാ​ൽ കൃ​ഷി ലാ​ഭ​ക​ര​മാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ക​ർ​ഷ​ക​ന് സാ​ന്പ​ത്തി​ക​ഭ​ദ്ര​ത ഉ​റ​പ്പാ​കു​ന്പോ​ഴാ​ണ് കൃ​ഷി​യും അ​തി​ലൂ​ടെ വി​ത്തു​ക​ളു​ടെ പൈ​തൃ​ക​വും നി​ല​നി​ൽ​ക്കു​ന്ന​ത്.

പു​ര​സ്കാ​ര​ങ്ങ​ളേക്കാ​ൾ പ്രി​യം കൃ​ഷി​യി​ടം

രാ​ജ്യ​ത്തി​ന്‍റെ ആ​ദ​ര​വും പ​ദ്മശ്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും തേ​ടി​യെ​ത്തി​യ​പ്പോ​ഴും രാ​മ​ന്‍റെ ജീ​വി​ത​ത്തി​ലെ ലാ​ളി​ത്യം കൈ​വി​ട്ടു​പോ​യി​ല്ല. പു​ര​സ്കാ​ര​ങ്ങ​ളു​ടെ തി​ള​ക്ക​ത്തേ​ക്കാ​ൾ പ്രി​യ​പ്പെ​ട്ട​ത് കൃ​ഷി​യി​ട​ത്തി​ലെ മ​ണ്ണാ​യി​രു​ന്നു. കൃ​ഷി​യി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ സ​ന്തോ​ഷം ക​ണ്ടെ​ത്തി​യ​തെ​ന്ന് ജീ​വി​തം​കൊ​ണ്ട് അ​ദ്ദേ​ഹം കാ​ണി​ച്ചു​ത​ന്നു. പ്ര​ഥ​മ ഉ​മ്മ​ൻ ചാ​ണ്ടി പു​ര​സ്കാ​ര​ജേ​താ​വെ​ന്ന അം​ഗീ​കാ​ര​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ല​ഭി​ച്ച ആ​ദ​ര​വു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ നേ​ട്ടം പു​ര​സ്കാ​ര​ങ്ങ​ളാ​യി​രു​ന്നി​ല്ല. കാ​ലം മ​റ​ന്നു​പോ​കു​മാ​യി​രു​ന്ന വി​ത്തു​ക​ളെ വീ​ണ്ടെ​ടു​ത്ത് വ​രും​ത​ല​മു​റ​യ്ക്കാ​യി കാ​ത്തു​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണ്. ഒ​രു മ​നു​ഷ്യ​ന്‍റെ അ​ധ്വാ​ന​വും ഇ​ച്ഛാ​ശ​ക്തി​യും എ​ങ്ങ​നെ ഒ​രു നാ​ടി​ന്‍റെ കാ​ർ​ഷി​ക​ച​രി​ത്ര​ത്തെ സം​ര​ക്ഷി​ക്കു​മെ​ന്ന് ചെ​റു​വ​യ​ൽ രാ​മ​ന്‍റെ ജീ​വി​തം വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ത​ല​മു​റ​യോ​ട് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് വ്യ​ക്ത​മാ​യ സ​ന്ദേ​ശ​മാ​യി​രു​ന്നു — യു​വാ​ക്ക​ൾ കൃ​ഷി​യി​ലേ​ക്ക് വ​ര​ണം. മ​ണ്ണി​നെ അ​റി​യ​ണം, വി​ത്തു​ക​ളെ തി​രി​ച്ച​റി​യ​ണം, ഭ​ക്ഷ​ണം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്ക​ണം. കൃ​ഷി നി​ല​നി​ൽ​ക്കു​ന്പോ​ഴേ വി​ത്തു​ക​ളും പാ​ര​ന്പ​ര്യ​വും നി​ല​നി​ൽ​ക്കൂ എ​ന്ന ബോ​ധ്യം യു​വ​ത​ല​മു​റ​യി​ൽ വ​ള​ര​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം.
ഇ​നി അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ത്തു​ശേ​ഖ​ര​ത്തി​ന് എ​ന്തു സം​ഭ​വി​ക്കും? അ​വ വ​രും കൃ​ഷി​ക്കാ​ല​ങ്ങ​ളി​ൽ

വ​യ​ലു​ക​ളി​ൽ മു​ള​ച്ചു​യ​രു​മോ? അ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ളും കൃ​ഷി​രീ​തി​ക​ളും പു​തി​യ ത​ല​മു​റ പ​ഠി​ക്കു​മോ? രാ​മ​ന്‍റെ വി​യോ​ഗം ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളാ​ണി​വ. വി​ത്തു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ വ്യ​ക്തി​ക​ളു​ടെ അ​ധ്വാ​നം മാ​ത്രം പോ​ര. അ​വ​യെ കൃ​ഷി​യി​ലൂ​ടെ നി​ല​നി​ർ​ത്താ​നും അ​റി​വ് കൈ​മാ​റാ​നും സ​മൂ​ഹ​ത്തി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്.
അ​ദ്ദേ​ഹം കാ​ത്തു​വ​ച്ച വി​ത്തു​ക​ളി​ൽ ഒ​രു നാ​ടി​ന്‍റെ ച​രി​ത്ര​വും ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​മു​ണ്ട്. ഓ​രോ വി​ത്തും മു​ള​ച്ചു​യ​രു​ന്പോ​ൾ ചെ​റു​വ​യ​ൽ രാ​മ​ന്‍റെ ഓ​ർ​മ​ക​ളും വീ​ണ്ടും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കും.

വി​ത്തു​ക​ളെ അ​നാ​ഥ​മാ​ക്കി നെ​ല്ല​ച്ഛ​ൻ യാ​ത്ര​യാ​യി. ആ ​വി​ത്തു​ക​ൾ അ​നാ​ഥ​മാ​യി തു​ട​രാ​തി​രി​ക്ക​ട്ടെ. വ​യ​നാ​ടി​ന്‍റെ മ​ണ്ണി​ൽ ഇ​നി മു​ള​ച്ചു​യ​രേ​ണ്ട​ത് നെ​ൽ​ച്ചെ​ടി​ക​ൾ മാ​ത്ര​മ​ല്ല അ​ദ്ദേ​ഹം സ്വ​പ്നം ക​ണ്ട പു​തി​യൊ​രു കാ​ർ​ഷി​ക​ത​ല​മു​റ കൂ​ടി​യാ​ണ്.

നെ​ല്‍​വി​ത്തു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നാ​യ രാ​മേ​ട്ട​ന്‍ കു​ട്ടി​ക​ളു​ടെ കൂ​ട്ടു​കാ​ര​നും

മാ​ന​ന്ത​വാ​ടി: ഒ​രു ക​ര്‍​ഷ​ക​ന്‍ എ​ന്ന​തി​ലു​പ​രി പാ​ര​മ്പ​ര്യ നെ​ല്‍​വി​ത്തു​ക​ളു​ടെ കാ​വ​ല്‍​ക്കാ​ര​നെ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ എ​ന്ന രാ​മേ​ട്ട​ന്‍ മ​ണ്ണി​നെ​യും പ്ര​കൃ​തി​യെ​യും ഒ​രു​പോ​ലെ ചേ​ര്‍​ത്തു​പി​ടി​ച്ച ക​ര്‍​ഷ​ക​പ്ര​തി​ഭ​യാ​യി​രു​ന്നു.

ഹ​രി​ത​വി​പ്ല​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ക​യും അ​ത്യു​ത്പാ​ദ​ന​ശേ​ഷി​യു​ള്ള വി​ത്തു​ക​ള്‍ വ്യാ​പ​ക​മാ​വു​ക​യും ചെ​യ്ത​പ്പോ​ഴും പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​ക​ളി​ല്‍ ഉ​റ​ച്ചു​നി​ന്ന അ​ദ്ദേ​ഹം അ​റു​പ​തോ​ളം പാ​ര​മ്പ​ര്യ നെ​ല്‍​വി​ത്തി​ന​ങ്ങ​ളെ മ​ക്ക​ളെ​പ്പോ​ലെ പ​രി​പാ​ലി​ച്ചു.

നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ളു​ടെ പ്രാ​ധാ​ന്യം തി​രി​ച്ച​റി​ഞ്ഞ രാ​മേ​ട്ട​ന്‍ അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലൂ​ടെ വ​രും​ത​ല​മു​റ​യ്ക്കാ​യി വി​ല​പ്പെ​ട്ടൊ​രു കാ​ര്‍​ഷി​ക പൈ​തൃ​ക​മാ​ണ് കാ​ത്തു​വ​ച്ച​ത്. തന്‍റെ അ​റി​വു​ക​ള്‍ വ​രും​ത​ല​മു​റ​യ്ക്കാ​യി പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ല്‍ ഉ​ത്സാ​ഹി​യാ​യി​രു​ന്നു രാ​മേ​ട്ട​ന്‍. അ​തി​നാ​ല്‍​ത്ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തെ​ത്തു​ന്ന ചെ​റി​യ കു​ട്ടി​ക​ളോ​ടും പ്ര​ഫ​സ​ര്‍​മാ​രോ​ടും വാ​ത്സ​ല്യ​ത്തോ​ടെ പെ​രു​മാ​റാ​നും അ​റി​വു​ക​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കാ​നും മ​ടി​കാ​ണി​ച്ചി​രു​ന്നി​ല്ല. കൃ​ഷി​ക്ക് കൃ​ത്യ​മാ​യ ശാ​സ്ത്ര​മു​ണ്ടെ​ന്നും മ​ണ്ണ്, കാ​ലാ​വ​സ്ഥ, ജ​ല​ല​ഭ്യ​ത, വി​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍ എ​ന്നി​വ മ​ന​സ്സി​ലാ​ക്കി വേ​ണം കൃ​ഷി​യി​റ​ക്കാ​നെ​ന്നും അ​ദ്ദേ​ഹം ത​ന്‍റെ അ​ടു​ക്ക​ലെ​ത്തു​ന്ന​വ​രെ പ​ഠി​പ്പി​ച്ചു. രാ​മേ​ട്ട​ന്‍ വി​ട​പ​റ​യു​മ്പോ​ള്‍ അ​നാ​ഥ​മാ​കു​ന്ന​ത് ഒ​രു കൂ​ട്ടം വി​ത്തു​ക​ള്‍ മാ​ത്ര​മ​ല്ല, മ​ണ്ണി​നെ​യും കൃ​ഷി​യെ​യും സ്‌​നേ​ഹി​ക്കാ​ന്‍ ഒ​രു ത​ല​മു​റ​യെ പ​ഠി​പ്പി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തി​ന്‍റെ വ​ലി​യൊ​രു ലോ​കം കൂ​ടി​യാ​ണ്.

 

Tags : 'Nellachan NattuVishesham DistrictNews

Recent News

Corehub Up