x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ച​ങ്കോ​ട് എ​ൽ​പി സ്കൂ​ളി​ന് പു​തി​യ കെ​ട്ടി​ടം: ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു


Published: November 4, 2025 08:06 AM IST | Updated: November 4, 2025 08:06 AM IST


ക​ൽ​പ്പ​റ്റ: പീ​ച്ച​ങ്കോ​ട് എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു. നാ​ല് കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.


മൂ​ന്നു​നി​ല​ക​ളി​ലാ​യി 811.78 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യു​ടെ കോ​ളം വ​രെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ് മു​റി​കും മൂ​ന്നാം നി​ല​യി​ൽ ഒ​രു ഹാ​ളും നി​ർ​മി​ക്കും. സ്റ്റാ​ഫ് റൂം, ​കം​പ്യൂ​ട്ട​ർ റൂം ​ടോ​യ് ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, റാ​ന്പ്, സ്റ്റെ​യ​ർ​കെ​യ്സ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും കെ​ട്ടി​ട​ത്തി​ലു​ണ്ടാ​വും. വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധി രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​കെ. അ​മീ​ൻ, വെ​ള്ള​മു​ണ്ട ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. അ​നി​ൽ കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ്, ബി​പി​സി കെ.​കെ. സു​രേ​ഷ്, പ്ര​ധാ​നാ​ധ്യാ​പി​ക ഷി​നു ജോ​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പി. ​സ​ജി​ത്ത്, സ്കൂ​ൾ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​ഫാ​ത്തി​മ​ത്ത് സൂ​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​വി. ഹു​സൈ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഖ​ദീ​ജ പു​ത്ത​ൻ​പു​ര, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​എം. സു​മേ​ഷ്, എ​സ്എം​സി അം​ഗം സി​ദ്ദി​ഖ്, സ്കൂ​ൾ ലീ​ഡ​ർ ഹി​ന ഫാ​ത്തി​മ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : local nattuvishesham New building

Recent News

Corehub Up