തിരുവല്ല: തിരുവല്ലയിൽനിന്നും മനക്കയ്ച്ചിറ വഴി കാവുങ്കപ്പടി, പടിഞ്ഞാറ്റോതറ, അമ്പലത്തിങ്കൽ ജംഗ്ഷൻ, തൈമറവുംകര, കലിശേരി വഴി ചെങ്ങന്നൂർക്ക് പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. പടിഞ്ഞാറ്റോതറ അമ്പലത്തിങ്കൽ ജംഗ്ഷനിൽ വർഗീസ് മാമ്മൻ എംഎൽഎ സർവീസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കുഞ്ഞുമോൻ. ബ്ലോക്ക് മെംബർ ജോ ഇലഞ്ഞിമൂട്ടിൽ. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള, സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ്, കുഞ്ഞുമോൻ മുളമൂട്ടിൽ, ചെറിയാൻ സി. തോമസ്, ജിനു തോമ്പുംകുഴി, വാർഡ് മെംബർ ജോസ് തേക്കാട്ടിൽ, യുഡിഎഫ് കൺവീനർ കെ. എസ്. ഏബ്രഹാം, യുഡിഎഫ് മണ്ഡലം ചെയർമാൻ സുരേഷ് ജി. പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.