x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം


Published: July 2, 2026 03:46 AM IST | Updated: July 2, 2026 03:46 AM IST

വി​ബി -ജി - ​റാം​ജി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ലോ​ഗോ പ്ര​കാ​ശ​നം കോ​ന്നി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി നി​ർ​വ​ഹി​ക്കു​ന്നു.

കോ​ന്നി: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്കു പ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ണ്ടി ഫോ​ർ റോ​സ്ഗാ​ർ ആ​ൻ​ഡ് അ​ജീ​വി​ക മി​ഷ​ൻ ( ഗ്രാ​മീ​ൺ) വി​ബി - ജി - ​റാം​ജി പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി നി​ർ​വ​ഹി​ച്ചു.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ബി​ജി - റാം​ജി പ​ദ്ധ​തി ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം.​വി. അ​മ്പി​ളി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സ​ന്തോ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പ്രി​യ എ​സ്. ത​മ്പി, റോ​ബി​ൻ മോ​ൻ​സി, അം​ഗ​ങ്ങ​ളാ​യ ഡി. ​ശി​വ​ദാ​സ്, പി.​സി. ശ്രീ​കു​മാ​ർ, സൗ​ദാ റ​ഹിം, സി. ​സു​മേ​ഷ്, പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ഞ്ജ​ലി ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജോ​യി​ന്‍റ് ബി​ഡി​ഒ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ഹ​രി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നി​യ​ർ (ഇ​ൻ-​ചാ​ർ​ജ്) പി. ​അ​ശോ​ക് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ കോ​ന്നി ബ്ലോ​ക്കി​ൽ ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും പു​തി​യ സം​രം​ഭ​ത്തി​ലൂ​ടെ സാ​ധ്യ​മാ​കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up