x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​ക്ക് പു​​തി​​യ സാ​​ര​​ഥി​​ക​​ൾ


Published: June 6, 2026 01:44 AM IST | Updated: June 6, 2026 01:44 AM IST

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സൂ​​പ്ര​​ണ്ടാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ അ​​സ്ഥി​​രോ​​ഗ വി​​ഭാ​​ഗം മേ​​ധാ​​വി പ്ര​​ഫ. ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബി​​നെ നി​​യ​​മി​​ച്ചു. പു​​തി​​യ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് ഹൃ​​ദ​​യ ശ​​സ്‌​​ത്ര​​ക്രി​​യാ മേ​​ധാ​​വി ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ർ സൂ​​പ്ര​​ണ്ട് സ്ഥാ​​നം രാ​​ജി​​വ​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഡോ. ​​ടി​​ജി തോ​​മ​​സ് ജേ​​ക്ക​​ബി​​നെ സൂ​​പ്ര​​ണ്ടാ​​യി നി​​യ​​മി​​ച്ചു​​കൊ​​ണ്ട് ആ​​രോ​​ഗ്യ വ​​കു​​പ്പ് ഇ​​ന്ന​​ലെ രാ​​ത്രി​​യോ​​ടെ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്.

യൂ​​റോ​​ള​​ജി വി​​ഭാ​​ഗം പ്ര​​ഫ​​സ​​ർ ഡോ. ​​ഫ്രെ​​ഡ​​റി​​ക് പോ​​ൾ ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട്, ഇ​​എ​​ൻ ടി ​​വി​​ഭാ​​ഗം പ്ര​​ഫ​​സ​​ർ ഡോ. ​​സ​​ദ​​റു​​ദ്ദീ​​ൻ അ​​ഹ​​മ്മ​​ദ് ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് (കാ​​ഷ്വാ​​ലി​​റ്റി ) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പു​​തി​​യ നി​​യ​​മ​​നം. ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വി​​ഭാ​​ഗം പ്ര​​ഫ​​സ​​ർ ഡോ. ​​സാം ക്രി​​സ്റ്റി മാ​​മ്മ​​ൻ, റെ​​സി​​ഡ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​റാ​​യി തു​​ട​​രും.

Tags : nattu vishesham New patients Medical College Hospital

Recent News

Corehub Up