x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: August 20, 2026 10:36 PM IST | Updated: August 20, 2026 10:36 PM IST

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ തൊ​ടു​പു​ഴ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മാ​ര്‍​ച്ചും ധ​ര്‍​ണ​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ.​അ​ജി​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്തെ ജ​ന​ജീ​വി​തം താ​റു​മാ​റാ​ക്കു​ന്ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ചും വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചും എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ​യി​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ സ​മു​ച്ച​യ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ചി​ല്‍ നൂ​റു​ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു.

തൊ​ടു​പു​ഴ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു ന​ട​ന്ന ധ​ര്‍​ണ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​എ .അ​ജി​ത് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. പ്ര​സു​ഭ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ ടി.​എം. ഹാ​ജ​റ, എ​സ്. സു​നി​ല്‍​കു​മാ​ര്‍, വി.​കെ. ഉ​ദ​യ​ന്‍, സി.​എ​സ്. മ​ഹേ​ഷ്, ടി.​ജി. രാ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News NGO union protest

Recent News

Corehub Up