നിലന്പൂർ ബസ് സ്റ്റാൻഡിൽ നടത്തിയ സമരം മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
നിലന്പൂർ: നിലന്പൂർ നഗരസഭയിൽ മാലിന്യ നിർമാർജന നടപടികൾ താറുമാറായതിൽ പ്രതിഷേധവുമായി എൽഡിഎഫിന്റെ കുത്തിയിരിപ്പ് സമരം. നിലന്പൂർ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച സമരം നഗരസഭാ മുൻ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.എം.ബഷീർ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ സെന്റർ അംഗം കക്കാടൻ റഹീം, ടി.ഹരിദാസ്, വി.സി. ശ്രീധരൻ, രാജഗോപാലൻ, ഷൗക്കത്ത്, വി.എം. മുജീബ് റഹിമാൻ, സ്കറിയ കിനാംതോപ്പിൽ, ഇടതുമുന്നണി കൗണ്സിലർമാർ, മുൻ കൗണ്സിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.
പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയ പ്രദേശം സന്ദർശിച്ച ശേഷമായിരുന്നു ബസ് സ്റ്റാൻഡിൽ സമരം സംഘടിപ്പിച്ചത്.
നിലന്പൂർ നഗരസഭയിലെ യുഡിഎഫ് ഭരണ സമിതിക്കെതിരേ എൽഡിഎഫ് സമര പരിപാടികൾ ശക്തമാക്കുമെന്ന സൂചനയുടെ ഭാഗം കൂടിയായിരുന്നു സമരം.
Tags : Local News Nattuvishesham Nilanpur