നിര്‍മലം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനം ചെയ്യുന്നു.
പൂക്കോട്ടുംപാടം: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന നിര്‍മലം പുതുയുഗ ശുചിത്വ കേരളം പൊതുജനപങ്കാളിത്ത മാലിന്യ പരിപാലന കാമ്പയിന് അമരമ്പലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി.
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ നിര്‍വഹിച്ചു.കാമ്പയിന്റെ ഭാഗമായി മലയോര ഹൈവേയുടെ ഇരുവശങ്ങളിലെയും കാടുകള്‍ വെട്ടിമാറ്റി വൃത്തിയാക്കി സൗന്ദര്യവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.
വാര്‍ഡുകളില്‍ മാലിന്യം വലിച്ചെറിയാന്‍ സാധ്യതയുള്ളതും നിലവില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുന്നതുമായ പൊതുസ്ഥലങ്ങള്‍ കണ്ടെത്തി വൃത്തിയാക്കി ശുചിത്വ സ്പോട്ടുകള്‍ ആക്കി മാറ്റുകയും ജനകീയ പങ്കാളിത്തത്തോടെ ഈ സ്ഥലങ്ങള്‍ മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനുള്ള തുടര്‍നടപടികള്‍ ഉറപ്പാക്കുകയുമാണ് പദ്ധതി പ്രവര്‍ത്തനം.
ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ ശാന്തിനി, ടോണി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി. അസിസ്റ്റന്റ് സെക്രട്ടറിയും നോഡല്‍ ഓഫിസറുമായ ബി. ശിവദാസന്‍ പദ്ധതി വിശദീകരിച്ചു. ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പ്രാദേശിക ക്ലബ്ബ് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Tags :