പ്രതീകാത്മക ചിത്രം
മുഹമ്മ: വേമ്പനാട്ട് കായലിൽ നങ്കുരമിട്ട ഡ്രഡ്ജർ തിരികെ പോയി. പാതിരാമണൽ ദ്വീപിനു സമീപം മണൽഖനനം വിശദമായ പഠനത്തിനുശേഷം മതിയെന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ തീരുമാനമായതിനെതുടർന്നാണ് ദ്വീപിന് സമീപം നങ്കൂരമിട്ട ഡ്രഡ്ജർ മടങ്ങിപ്പോയത്.
ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഡ്രഡ്ജർ തിരികെ പോയത്. മണൽ ഖനനത്തിനെതിരേ ദീപിക നിരന്തരം വാർത്തകൾ നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ദീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ടുജെട്ടിക്ക് തെക്ക് ഭാഗത്ത് ഡ്രഡ്ജർ നങ്കൂരമിട്ടത്. ഖനനം ചെയ്യുന്ന മണൽ കരയിലേക്ക് കൊണ്ടുപോകുന്നതിനുള്ള പൈപ്പുകളും ഡ്രഡ്ജറിൽ ഘടിപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ഖനനം തുടങ്ങുമെന്ന പ്രഖ്യാപനം കൂടിയായപ്പോൾ നാട് ആശങ്കയുടെ കൊടുമുടിയേറി.
Tags : Nattuvishesham DistrictNews DeepikaNews dredging