പ്രതീകാത്മക ചിത്രം
കഴക്കൂട്ടം : കഴക്കൂട്ടം മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബ്രിക്സ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,നഴ്സിംഗ് അസ്സിസ്റ്റന്റ് എന്നീ കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിനെതിരേ പതിമൂന്നോളം വിദ്യാർഥികൾ പോലീസിൽ പരാതി നൽകി.
ഈ സ്ഥാപനത്തിൽ പഠിപ്പിച്ച് നൽകുന്ന സർട്ടിഫിക്കറ്റിന് സർക്കാർ അംഗീകരം ഇല്ല എന്ന് കാണിച്ചാണ് പരാതി നൽകിയത്. പല വിദ്യാർഥികളിൽ നിന്നായി കോഴ്സ് പഠിപ്പിക്കുന്നതിനു വേണ്ടി ആയിരകണക്കിന് രൂപയാണ് വാങ്ങിയിട്ടുള്ളത്.
മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലും പഠിയ്ക്കുന്നതിന് ഏർപ്പെടുത്തിയിട്ടില്ല എന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയെ തുടർന്ന് കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.