x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നു​ച്യാ​ട് -കോ​ടാ​പ​റ​മ്പ് നി​വാ​സി​ക​ൾ​ക്ക് ദു​രി​ത​യാ​ത്ര

വെബ് ഡെസ്ക്
Published: November 2, 2026 06:33 AM IST | Updated: November 2, 2026 06:33 AM IST

ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നു​ച്യാ​ട്-​കോ​ടാ​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ക​ർ​ന്ന പാ​ലം.

ഉ​ളി​ക്ക​ൽ: ഏ​ഴു വ​ർ​ഷം മു​ന്പ് ഉ​ദ്ഘ​ട​ന​ത്തി​ന് മു​ന്പ് ത​ക​ർ​ന്ന പാ​ലം പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ല. നു​ച്യാ​ട്-​കോ​ടാ​പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ഇ​ന്നും യാ​ത്ര തീ​രാ​ദു​രി​തം. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ നു​ച്യാ​ട്-കോ​ടാ​പ​റ​മ്പ് പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ് ഇ​നി​യും ആ​രം​ഭി​ക്കാ​ത്ത​ത്.
2019 ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു 50 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്ന​ത്. എ.​കെ.​ആ​ന്‍റ​ണി​യു​ടെ എം​പി ഫ​ണ്ടി​ൽ​നി​ന്ന് തു​ക വ​ക​യി​രു​ത്തി​യാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. നു​ച്യാ​ട്, കോ​ടാ​പ​റ​മ്പ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പാ​ലം നി​ർ​മാ​ണം. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് പാ​ലം ത​ക​ർ​ന്നു​വീ​ണു.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ളാ​ണ് പാ​ലം ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി വി​ജി​ല​ൻ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.എ​ന്നാ​ൽ പാ​ലം ത​ക​ർ​ന്നി​ട്ട് ഏ​ഴു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നാ​ട്ടു​കാ​ർ​ക്ക് നീ​തി ല​ഭി​ച്ചി​ല്ല. പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ നു​ച്യാ​ട്, കോ​ടാ​പ​റ​മ്പ് മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം എ​ത്തി​ച്ചേ​രാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പാ​ലം പു​ന​ർ​നി​ർ​മി​ച്ചാ​ൽ യാ​ത്രാ​ദൂ​രം കു​റ​യു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന യാ​ത്രാ​ക്ലേ​ശ​ത്തി​നും പ​രി​ഹാ​ര​മാ​കും.

ത​ക​ർ​ന്ന പാ​ല​ത്തി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ പാ​ലം നി​ർ​മി​ച്ച് യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up