സ്കൂളുകളില്‍ നടപ്പാക്കുന്ന "കനിപ്പന്തല്‍’ പദ്ധതി
നിലമ്പൂര്‍: കനിപ്പന്തല്‍ പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണത്തിന് നിലമ്പൂരില്‍ തുടക്കം. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോഷകത്തോട്ടങ്ങള്‍ ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവനില്‍ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള താത്പര്യവും പരിസ്ഥിതി സംരക്ഷണബോധവും വളര്‍ത്തുന്നതിനൊപ്പം അവരുടെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പോഷകത്തോട്ടങ്ങള്‍ ഒരുക്കുക. ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷന്‍ ഷൗക്കത്തലി കൂമഞ്ചേരി, സ്ഥിരംസമിതി അധ്യക്ഷരായ മുംതാസ് ബാബു, സ്മിത മോള്, സുരേഷ് പാത്തിപ്പാറ, മേരിസ് ഷിബു, കൗണ്‍സിലര്‍മാരായ എ.ടി. ഫ്രാന്‍സിസ്, ഉമ്മര്‍ രാമന്‍കുത്ത്, ശിഹാബ് പാടിക്കുന്ന്, കൃഷി ഓഫീസര്‍ ടി. വിശാഖ, കൃഷി അസിസ്റ്റന്റുമാര്‍, നിലമ്പൂര്‍ ഗവണ്മെന്റ് മോഡല്‍ യുപി സ്കൂള്‍ പ്രഥമാധ്യാപകന് സിദ്ധീഖ് ഹസന്, എസ്എംസി അധ്യക്ഷന്‍ കൃഷ്ണകുമാര്‍, നിലമ്പൂര്‍ ഗവണ്മെന്റ് മാനവേദന് ഹയര്‍സെക്കൻഡറി സ്കൂള്‍ എസ്എംസി അധ്യക്ഷന്‍ മുഹമ്മദ് കോയ കടവത്ത് തുടങ്ങി വിവിധ സ്കൂളുകളിലെ അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും പങ്കെടുത്തു.
Tags : Nattuvishesham DistrictNews