x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട്ടു​നോ​ന്പാ​ച​ര​ണം

വെബ് ഡെസ്ക്
Published: August 31, 2026 11:08 PM IST | Updated: August 31, 2026 11:08 PM IST

കു​ന്പ​ഴ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നു തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ കൊ​ടി​യേ​റ്റു​ന്നു.

കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ

പെ​രു​നാ​ട്: മാ​ന്പാ​റ കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു കൊ​ടി​യേ​റി. സ​ഹ​വി​കാ​രി ഫാ. ​അ​നു ജേ​ക്ക​ബ് കൊ​ടി​യേ​റ്റി.
ഇ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ ഉ​ണ്ടാ​കും. പ​ത്ത​നം​തി​ട്ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. വ​ർ​ഗീ​സ് മാ​ത്യു കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ, ഫാ. ​സി​ബി ഒ​റ്റ​ക്ക​ല്ലി​ൽ, ഫാ. ​ചാ​ൾ​സ് മേ​ലേ​ട​ത്ത്, ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, ഫാ. ​എ​ൽ​ദോ ഒ​ഐ​സി, ഫാ. ​ജോ​ർ​ജ് കു​ള​ത്തും​ക​രോ​ട്ട് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​ളി​ൽ കാ​ർ​മി​ക​രാ​കും.

ആ​റി​നു രാ​വി​ലെ ഏ​ഴി​ന് വി​കാ​രി ഫാ. ​തോ​മ​സ് നെ​ടു​മാ​ങ്കു​ഴി​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. എ​ട്ടി​നു വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥ​ന, 4.30ന് ​കു​ർ​ബാ​ന, നൊ​വേ​ന, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യ്ക്കു ശേ​ഷം കൊ​ടി​യി​റ​ങ്ങും.

തു​ന്പ​മ​ൺ ബ​ഥ​നി പ​ള്ളി​യി​ൽ

തു​ന്പ​മ​ൺ: ബ​ഥ​നി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പിനോടൊത്തുള്ള പെ​രു​ന്നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്നു മു​ത​ൽ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന. ഫാ. ​ബ്രി​ജി​ത്ത് കെ. ​ബേ​ബി, അ​പ്രേം റ​ന്പാ​ൻ, ഫാ. ​മ​ത്താ​യി കു​ന്നി​ൽ, ഫാ. ​സി​ബി മാ​ത്യു വ​ർ​ഗീ​സ്, ഫാ. ​ബ​ഹ​നാ​ൻ കോ​രു​ത് എ​ന്നി​വ​ർ അ​ഞ്ചു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ആ​റി​നു രാ​വി​ലെ 7.30ന് ​മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു ജോ​ർ​ജ് മാ​ത്യു കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​പി.​ജി. മാ​ത്യൂ​സ്, ഫാ. ​സാം​ജി ക​ളീ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. വൈ​കു​ന്നേ​രം 6.30ന് ​പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം. ഏ​ഴി​നു രാ​വി​ലെ 6.30ന് ​അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും എ​ട്ടി​നു രാ​വി​ലെ കെ.​കെ. ഗീ​വ​ർ​ഗീ​സ് റ​ന്പാ​നും കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ ക​ൺ​വ​ൻ​ഷ​ൻ ഫാ. ​ചെ​റി​യാ​ൻ ടി. ​ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​കെ.​ജി. അ​ല​ക്സാ​ണ്ട​ർ, ഫാ. ​മ​ത്താ​യി കു​ന്നി​ൽ, ഫാ. ​സാം പി. ​ജോ​ർ​ജ് എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ പ്ര​സം​ഗി​ക്കും. നാ​ലി​നു വൈ​കു​ന്നേ​രം ആ​റി​ന് സൗ​ഹൃ​ദ സം​ഗ​മം. റ​വ. ലി​ജി​ൻ വ​ർ​ക്കി ഫി​ലി​പ്പ് സ​ന്ദേ​ശം ന​ൽ​കും.

ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി​യി​ൽ

ഇ​ര​വി​പേ​രൂ​ർ: സെ​ന്‍റ് ആ​ൻ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും തി​രു​നാ​ളി​നും കൊ​ടി​യേ​റി. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം കു​ള​ങ്ങ​ര കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു.

ഇ​ന്നു മു​ത​ൽ രാ​വി​ലെ 6.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, കു​ർ​ബാ​ന. അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​റി​ന് പൊ​ടി​പ്പാ​റ കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ഫാ. ​നൈ​നാ​ൻ വെ​ട്ടീ​രേ​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 7.15ന് ​റാ​സ. ആ​റി​നു രാ​വി​ലെ 8.15ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഐ​സ​ക് പ​റ​പ്പ​ള്ളി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് സ​ൺ​ഡേ​സ്കൂ​ൾ വാ​ർ​ഷി​ക ക​ലാ​പ​രി​പാ​ടി​ക​ൾ. ഏ​ഴി​നു രാ​വി​ലെ കു​ർ​ബാ​ന. വൈ​കു​ന്നേ​രം പൊ​ടി​പ്പാ​റ കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന. എ​ട്ടി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് കു​ർ​ബാ​ന​യ്ക്ക് ഫാ.​ടോ​ണി കോ​ഴി​മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ്. ഒ​ന്പ​തി​നു രാ​വി​ലെ ഏ​ഴി​ന് കു​ർ​ബാ​ന, ധൂ​പ​പ്രാ​ർ​ഥ​ന, സ​മാ​പ​ന ആ​ശി​ർ​വാ​ദം, കൊ​ടി​യി​റ​ക്ക്.

Tags : Nattuvishesham DistrictNews DeepikaNews Eight-Day Fast

Recent News

Corehub Up