x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ന്നി​ഷ്ടം

വെബ് ഡെസ്ക്
Published: July 30, 2026 11:20 PM IST | Updated: July 30, 2026 11:20 PM IST

വൈ​ക്കം: പി​ഴ​പ്പ​ലി​ശ​യി​ല്ലാ​തെ ലൈ​സ​ൻ​സ് പു​തു​ക്കാ​ൻ ഓ​ഗ​സ്റ്റ് 20 വ​രെ സ​മ​യം അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ഉ​ത്ത​ര​വ് മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പ​ന മുട​മ​ക​ൾ​ക്കെ​തി​രേ പ​ക​പോ​ക്ക​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​യി പ​രാ​തി.
സ​ർ​ക്കാ​ർ നി​ർ​ദേശങ്ങൾ പാ​ലി​ക്കാ​തെ വ്യാ​പാ​രി​ക​ളെ​യും സ്ഥാ​പ​നമുടമകളെയും വ​ട്ടംക​റ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ടി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

ലൈ​സ​ൻ​സ് പു​തു​ക്ക​ലി​ലും ഫീ​സ് ഘ​ട​ന​യി​ലും വ്യ​ക്ത​ത തേ​ടി​യെ​ത്തു​ന്ന വ്യാ​പാ​രി​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യും പ​രി​ഹാ​സ​രൂ​പേ​ണ​യു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പെ​രു​മാ​റു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.
പ​ല​രും ലൈ​സ​ൻ​സി​നാ​യി നി​ര​വ​ധി ദി​വ​സ​ങ്ങ​ൾ ക​യ​റിയിറ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ്.വ​നി​ത​ക​ളാ​യ​ വ്യാ​പാ​രി​ക​ളോ​ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​വും അ​തി​രു​ക​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

ഒ​രേ ആ​വ​ശ്യ​ത്തി​നാ​യി വ്യാ​പാ​രി​ക​ളെ പ​ല​ത​വ​ണ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലേ​ക്ക് വി​ളി​പ്പി​ച്ചു വ​രു​ത്തു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്യാ​യ ന​ട​പ​ടി​ക​ളെ​യും അ​നാ​വ​ശ്യ​മാ​യ​ കാ​ല​താ​മ​സ​ത്തെ​യും ചോ​ദ്യം ​ചെ​യ്യു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് അ​ധി​ക​മാ​യി പി​ഴ​യും വ​ൻ തു​ക പ​ലി​ശ​യും ചു​മ​ത്തി സ്ഥാ​പ​ന​ങ്ങ​ളെ അ​ട​ച്ചുപൂ​ട്ട​ലി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും വ്യാ​പാ​രി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

വ്യാ​പാ​രി​ക​ൾ​ക്ക് ഗു​ണ​പ്ര​ദ​മാ​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ അ​വ​ഗ​ണി​ച്ച് സാ​ധാ​ര​ണ​ക്കാ​രാ​യ വ്യാ​പാ​രി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്തി​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews distress

Recent News

Corehub Up