x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 30, 2026 10:53 PM IST | Updated: August 30, 2026 10:53 PM IST

കാ​രു​ണ്യ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ് ഓ​ണ​സ​ദ്യ വി​ള​മ്പി​യ​പ്പോ​ൾ.

മാ​വേ​ലി​ക്ക​ര: കാ​രു​ണ്യ​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണം ആ​ഘോ​ഷി​ച്ച് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ഏ​ബ്ര​ഹാം മാ​ർ എ​പ്പി​ഫാ​നി​യോ​സ്. ത​ഴ​ക്ക​ര പൗ​ലോ​സ് മാ​ർ പ​ക്കോ​മി​യോ​സ് സ്മ‌ാ​ര​ക കാ​രു​ണ്യ​ഭ​വ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി തി​രു​വോ​ണ​സ​ദ്യ ക്ര​മീ​ക​രി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത മെ​ത്രാ​പ്പോ​ലീ​ത്ത അ​വ​ർ​ക്ക് സ​ദ്യ​വി​ള​മ്പു​ക​യും അ​വ​ർ​ക്കൊ​പ്പം സ​ദ്യ​ക​ഴി​ക്കു​ക​യും ചെ​യ്ത ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്.

നാ​ൽ​പ​തി​ലേ​റെ അം​ഗ​ങ്ങ​ളാ​ണു കാ​രു​ണ്യ ഭ​വ​നി​ലു​ള്ള​ത്. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ജോ​ൺ​സ് ഈ​പ്പ​ൻ, കാ​രു​ണ്യ ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​മാ​ത്യു വി. ​തോ​മ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ഫാ.​ ഐ.​ജെ. മാ​ത്യു, ശാ​ലേം ഭ​വ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​സോ​നു ജോ​ർ​ജ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up