x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം മ​ല​യാ​ളി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മെ​ന്ന്

വെബ് ഡെസ്ക്
Published: September 1, 2026 02:03 AM IST | Updated: September 1, 2026 02:03 AM IST

കാ​ലി​ക്ക​ട്ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ഓ​ണാ​ഘോ​ഷം യു.​കെ. കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷം മ​ല​യാ​ളി​യു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ. കാ​ലി​ക്ക​ട്ട് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ഓ​ണ​ത്തെ എ​ല്ലാ​വ​രും ചേ​ർ​ന്ന് ജാ​തി-​മ​ത-​വ​ർ​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്. ഓ​ണ​മെ​ന്ന ആ​ശ​യം ഒ​രി​ക്ക​ൽ​പോ​ലും പു​തു​മ വ​റ്റാ​ത്ത ഒ​ന്നാ​ണ്. മ​നു​ഷ്യ​രെ ഒ​ന്നു​പോ​ലെ കാ​ണു​ന്നു​വെ​ന്ന മ​ഹ​ത്താ​യ ആ​ശ​യം ഓ​രോ വ​ർ​ഷ​വും ഓ​ണം ന​മ്മെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യും യു.​കെ. കു​മാ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.​ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് എ.​പി. അ​ബ്‌​ദു​ള്ള കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up