പ്രതീകാത്മക ചിത്രം
ചെറുതോണി: നാരകക്കാനം പൗരാവലിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം 18 മുതൽ 25 വരെ നടക്കും. 18ന് ഉച്ചകഴിഞ്ഞ് അഞ്ചിന് നാരകക്കാനം സാംസ്കാരിക നിലയത്തിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. തുടർന്ന് മെഗാ ക്രിക്കറ്റ് ലേലവും വോളിബോൾ ലേലവും നടക്കും.
19മുതൽ 21വരെ ഗെയിംസ് മത്സരങ്ങൾ നടക്കും. 22ന് നാരകക്കാനം സെന്റ് ജോസഫ്സ് യുപി സ്കൂളിൽ കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് ഒന്നിന് മിനി സ്റ്റേഡിയത്തിൽ ഫുട്ബോളും വൈകുന്നേരം അഞ്ചിന് പള്ളി ഗ്രൗണ്ടിൽ വോളിബോൾ ട്രിപ്പിൾ മത്സരവും നടക്കും.
23ന് രാവിലെ 10.30ന് സ്റ്റേഡിയത്തിൽ ക്രിക്കറ്റും ഉച്ചകഴിഞ്ഞ് 3.30ന് പള്ളി ഗ്രൗണ്ടിൽ വോളിബോൾ സിക്സസ് മത്സരങ്ങളും നടക്കും. 24ന് രാവിലെ 11ന് സ്കൂൾ ഹാളിൽ ഓണപ്പാട്ട് മത്സരവും ഉച്ചകഴിഞ്ഞ് രണ്ടിന് അത്തപ്പൂക്കള മത്സരവും ബൈക്ക് സ്ലോ റെയ്സും കലം തല്ലിപ്പൊട്ടിക്കൽ, വെള്ളംകുടി മത്സരങ്ങളും നടക്കും.
25ന് രണ്ടിന് കോൺവെന്റ് ജംഗ്ഷനിൽനിന്നും വർണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തുടർന്ന് പുരുഷന്മാർക്കും 25 വയസിൽ താഴെ പ്രായമുള്ളവർക്കുമായി വടംവലി മത്സരങ്ങളും നടക്കും. വൈകുന്നേരം 4.30ന് സാംസ്കാരിക പൊതുസമ്മേളനം. മത്സര വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും. ജനകീയ ലേലത്തോടുകൂടി ആഘോഷങ്ങൾ സമാപിക്കും.
Tags : Nattuvishesham DistrictNews DeepikaNews Onam celebrations