x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരിയിൽ ഓണം ഫെസ്റ്റ് 22 മുതൽ 24 വരെ

വെബ് ഡെസ്ക്
Published: August 16, 2026 11:58 PM IST | Updated: August 16, 2026 11:58 PM IST

അ​വ​ലോ​ക​ന​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: മീ​ഡി​യാ വി​ല്ലേ​ജ്, ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, പാ​യി​പ്പാ​ട്, തൃ​ക്കൊ​ടി​ത്താ​നം, മാ​ട​പ്പ​ള്ളി, വാ​ഴ​പ്പ​ള്ളി, കു​റി​ച്ചി പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി സം​ഘ​ടി​പ്പി​ക്കു​ന്ന ഫെ​ര്‍​ണാ​ണ്ടോ ഹീ​റോ ഒ​രു​മ​യി​ലൊ​രോ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​റി​യി​ച്ചു. ‌

മീ​ഡി​യാ വി​ല്ലേ​ജി​ല്‍ ന​ട​ന്ന അ​വ​ലോ​ക​ന പൊ​തു​യോ​ഗം വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ആ​ന്‍റണി എ​ത്ത​ക്കാട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു​കു​മാ​ര്‍, മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​മോ​ള്‍ ചാ​ക്കോ, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണ സി. ​ദി​ലീ​പ്, എ​സ്എ​ന്‍​ഡി​പി യോ​ഗം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട്, പു​തൂ​ര്‍​പ്പ​ള്ളി ജ​മാ അ​ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഹ​മീ​ദ്, പ​ഴ​യ​പ​ള്ളി ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫു​വാ​ദ്, ച​ങ്ങ​നാ​ശേ​രി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ ജോ​സ​ഫ്, സി​നി​മാ​താ​രം സ്മി​നു സി​ജോ, ഫെ​ര്‍​ണാ​ണ്ടോ ഹീ​റോ മാ​നേ​ജിം​ഗ് പാ​ര്‍​ട്ട്ണ​ര്‍ തോ​മ​സ് മാ​ത്യു, സ്വ​പ്ന ജ്വ​ല്ലറി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ബി​നീ​ഷ് അ​ബ്ദു​ള്‍ ഖാ​ദ​ര്‍, സ​മ്രാ​സ് ഉ​ട​മ ഫി​യാ​സ്, ഡോ. ​ജോ​ര്‍​ജ് പ​ട​നി​ലം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഓ​ണാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ഓ​ണ വി​പ​ണി ഇ​ന്നു​മു​ത​ല്‍ 21 വ​രെ കു​രി​ശും​മൂ​ട് മീ​ഡി​യാ​സി​സ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. ന​മ്മു​ടെ നാ​ട്ടി​ലെ ക​ര്‍​ഷ​ക​ര്‍ വി​ള​യി​ച്ചെ​ടു​ത്ത വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും മൂ​ല്യ വ​ര്‍​ധി​ത വ​സ്തു​ക്ക​ളും വി​പ​ണി​യു​ടെ ഒ​രു പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മു​ത​ല്‍ രാ​ത്രി എ​ട്ടു​വ​രെ ന​ട​ക്കു​ന്ന വി​പ​ണ​നമേ​ള​യ്ക്ക് ജീ​വ​നം, മാ​ഫ്പ്‌​കോ, മ​ണ്ണ​റി​വ്, സ​ങ്കേ​തം, കു​ടും​ബ​ശ്രീ, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up