തൃശൂർ: ഗുഡ് ക്ലിനിക്കൽ പ്രാക്ടീസ് ആൻഡ് ബയോഎത്തിക്സ് ആരോഗ്യമേഖല പ്രവർത്തകർ, ബിരുദ-ബിരുദാനന്തര മെഡിക്കൽ വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
അമല മെഡിക്കൽ കോളജ് ഫാർമക്കോളജി വിഭാഗവും എത്തിക്സ് കമ്മിറ്റിയും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥികൾക്കും പ്രഫഷണലുകൾക്കും ഗവേഷകർക്കുമായി നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം സെന്റ് തോമസ് കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ. അനിൽ കോങ്കോത്ത് നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ റവ.ഡോ. ആന്റണി മണ്ണുമ്മൽ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. സോജൻ ജോർജ്, സെക്രട്ടറി ഡോ.വി.കെ. പ്രതിഭ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham One-day training