x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും മി​നി​ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ആ​റു​പേ​ർ​ക്ക് പ​രി​ക്ക്


Published: January 9, 2026 04:12 AM IST | Updated: January 9, 2026 04:12 AM IST

റാ​ന്നി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച കാ​റും മി​നി​ബ​സും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

കാ​ർ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് ഓ​ങ്കോ​ള്‍ ജി​ല്ല​യി​ല്‍ ബാ​ല്‍​ക്ക​ട്ടി​ബാ​ല്‍ സ്വ​ദേ​ശി വി​നോ​ദ്(22) ആ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ര്‍ യാ​ത്രി​ക​രാ​യ ന​ര​സിം​ഹ(29), കോ​ട്ടി​റെ​ഢി (27), ശി​വ (18), മി​നി ബ​സ് യാ​ത്രി​ക​രാ​യ ത​മി​ഴ്നാ​ട് തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ശ​ര​വ​ണ​വേ​ല്‍ (55),മു​ര​ളി(41), ഇ​സ​ക്കി​യ​പ്പ​ന്‍(38) എ​ന്നി​വ​രെ റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി​യ ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മ​ന്ദി​രം ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ശേ​ഷം എ​രു​മേ​ലി വ​ഴി വ​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

കാ​ർ പെ​ട്ടെ​ന്നു നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ന്‍റെ വ​ല​തു​ഭാ​ഗ​ത്തേ​ക്ക് ക​യ​റു​ക​യും എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മി​നി​ബ​സി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി എ​രു​മേ​ലി​യി​ലേ​ക്കു പോ​യ ത​മി​ഴ്നാ​ട് സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സി​ലേ​ക്കാ​ണ് കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഇ​തി​ലെ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ വാ​ഹ​ന​ത്തി​നു വെ​ളി​യി​ലേ​ക്ക് വീ​ണു. കൈ​കാ​ലു​ക​ൾ​ക്കും ത​ല​യ്ക്കും ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന കാ​റി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രെ കാ​ര്‍ വെ​ട്ടി​പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. വി​നോ​ദ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വ​ള​രെ ബു​ദ്ധി​മു​ട്ടി​യാ​ണ് പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ർ യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

Tags : nattu vishesham collision between car and minibus

Recent News

Corehub Up