ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിനു പടിഞ്ഞാറ് കാഞ്ഞങ്ങാട്ട് പ്രിയദർശനൻ(62) എലി പ്പനി ബാധിച്ച് മരിച്ചു. പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം നടത്തി. മർമചികിൽസ _ ഉഴിച്ചിൽ വിദ്ഗധനായിരുന്നു. എലിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭ താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തരനടപടികൾ സ്വീകരിച്ചു. മാതാവ്:തങ്കം
സഹോദരങ്ങൾ: ദേവപ്രിയൻ, ജോതിപ്രിയൻ, ശാന്തിനി, സ്വാമിനി, ഷൈനി.
Tags : One person typhoid fever