കോട്ടത്തറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ വേസ്റ്റ് ബിൻ വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: കോട്ടത്തറ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ആയിരം വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.
പഞ്ചായത്തിലെ എല്ലാ വീടുകളിലും വേസ്റ്റ് ബിൻ വിതരണമെന്ന പദ്ധതിയിൽ ഏഴ് ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.പി. രനീഷ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ്, മെന്പർമാരായ ജോണ്‍സി സജി, സജീഷ് കുമാർ, വി.ആർ. ബാലൻ, ജസ്റ്റിൻ സിറിയക്, എലിസബത്ത്, ബിന്ദു, റംല അസീസ്, സനിലേഷ്, പി.കെ. ജോണ്‍, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, വിഇഒ പി.വി. ഷൈല എന്നിവർ പങ്കെടുത്തു.