x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍ വീ​ണ്ടും ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സ​മ​രം

വെബ് ഡെസ്ക്
Published: August 1, 2026 01:17 AM IST | Updated: August 1, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ വീ​ണ്ടും ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി സ​മ​രം. ഇ​ന്ന​ലെ മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ബ​ഹി​ഷ്‌​ക​രി​ച്ചു തു​ട​ങ്ങി. തി​ര​ക്കു​ള്ള സ​മ​യ​ത്ത് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ നാ​ലു വ​രെ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ ഡ്രൈ​വ​ര്‍​മാ​രെ ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചി​ട്ടു​ണ്ട്. അ​തു​വ​രെ സ​മ​രം തു​ട​രാ​നാ​ണ് ഡ്രൈ​വ​ര്‍​മാ​രു​ടെ തീ​രു​മാ​നം.

നി​ര​ക്ക് വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ത്തി​ന് പി​ന്നാ​ലെ, വ്യാ​ഴാ​ഴ്ച ഡ്രൈ​വ​ര്‍​മാ​രെ യൂ​ബ​ര്‍ ഓ​ഫീ​സി​ലേ​ക്ക് ച​ര്‍​ച്ച​യ്ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ച​ര്‍​ച്ച​യ്ക്ക് എ​ത്തി​യ​പ്പോ​ള്‍ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ് ക​ണ്ട​ത്. വി​ളി​ച്ചു വ​രു​ത്തി അ​വ​ഹേ​ളി​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം. അ​വ​കാ​ശ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചു​ത​രാ​ന്‍ മ​ടി​യു​ള്ള​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ ആ​രോ​പി​ച്ചു.

Tags : Online taxi strike NattuVishasham DistrictNews

Recent News

Corehub Up