x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ട്: 13 പേ​ര്‍ പി​ടി​യി​ല്‍

വെബ്ഡസ്ക്
Published: November 13, 2026 07:21 AM IST | Updated: November 13, 2026 07:21 AM IST

പ്രതീകാത്മക ചിത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ റൂ​റ​ല്‍ പൊ​ലി​സ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ടി​ല്‍ 14 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 13 പേ​ര്‍ പി​ടി​യി​ലാ​യി. 11 പേ​രെ ജി​ല്ല​യി​ലെ വി​വി​ധ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കും.

സം​ഘ​ടി​ത സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ സൈ ​ഹ​ണ്ട്.

സൈ​ബ​ര്‍ മാ​ഫി​യാ സം​ഘ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​രെ​യും സ്ത്രീ​ക​ളെ​യും സ​മീ​പി​ച്ച് ചെ​റി​യ തു​ക ക​മ്മീ​ഷ​ന്‍ വാ​ഗ്ദാ​നം ചെ​യ്ത് അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി സൈ​ബ​ര്‍ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീം ഐ​പി​എ​സി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യ്ഡു​ക​ള്‍ ന​ട​ത്തി​യ​ത്.

Tags : Operation Sai Hunt nattuvishesham local news Operation Sai Hunt

Recent News

Corehub Up